മോഹന്‍ലാലുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞു കഥ കൂടി തയാറായാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ദൃശ്യം മൂന്ന് യാഥാര്‍ത്ഥ്യമാകുമെന്നും ജീത്തു ജോസഫ് കോട്ടയത്ത് പറഞ്ഞു. കോട്ടയം പ്രസ് ക്ലബില്‍ വിക്ടര്‍ ജോര്‍ജ് അവാര്‍ഡ് വിതരണത്തിനിടയിലാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്ത ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തോടുകൂടി കഥ അവസാനിക്കുന്നില്ലെന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കുന്നത്. അതേസമയം, ദൃശ്യം2 ന് ലോകമെമ്ബാടും നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മൂന്നാം ഭാഗത്തിനായുള്ള തയാറെടുപ്പിന്റെ ഭാഗമായി മനസിലുള്ള ക്ലൈമാക്സ് രംഗം മോഹന്‍ലാലുമായും ആന്റണി പെരുമ്ബാവൂരുമായും സംസാരിച്ചു കഴിഞ്ഞുവെന്നും ജീത്തു ജോസഫ് പറഞ്ഞു.ദൃശ്യം ഇറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് രണ്ടാം ഭാഗം യാഥാര്‍ഥ്യമായത്. എന്നാല്‍, മൂന്നാം ഭാഗം അധികം വൈകാതെ ഉണ്ടാകണമെന്നാണ് പ്രൊഡ്യൂസര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു.