ചുവന്ന ഗ്രഹത്തിലെ കാഴ്ചകളാണ് നാസയുടെ ഔദ്യോഗിക യുട്യൂബ് ചാനലുകളിലെ തരംഗം

0

പെഴ്‌സീവിയറന്‍സ് തന്റെ ചൊവ്വഗ്രഹത്തിലെ പര്യവേക്ഷണം തുടങ്ങി. അതിന്റെ എച്ച്‌.ഡി. നിലവാരത്തിലുള്ള വീഡിയോകള്‍ ആസ്വദിക്കുകയാണ് ലോകമെമ്ബാടും.ചൊവ്വയുടെ ഉപരിതലത്തില്‍ തൊടുന്നതിന് മുമ്ബായി ദൗത്യത്തിന്റെ സൂപ്പര്‍ സോണിക്ക് പാരഷൂട്ടുകള്‍ വിടരുന്നതും ഇറങ്ങുന്ന സ്ഥലമായ ജെസീറോ ക്രേറ്റര്‍ മേഖലയില്‍ നിന്നും ചുവന്നപൊടി പറക്കുന്നതും വീഡിയൊകളില്‍ കാണാം.നാസയുടെ ഔദ്യോഗിക യൂട്യൗബ് ചാനല്‍ പുറത്ത് വിട്ട വീഡിയോകള്‍ ചൊവ്വയുടെ 360 ഡിഗ്രി കാഴ്ചാനുഭവം നല്കുന്ന വീഡിയോയും ഇക്കൂട്ടത്തിലുണ്ട്. പെഴ്‌സീവിയറന്‍സിന്റെ 25 ക്യാമറകളില്‍ അഞ്ചെണ്ണമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതു കൂടാതെ ലാന്‍ഡിംഗ് സമയത്തെ ശബ്ദങ്ങള്‍, പെഴ്‌സീവിയറിന്‍സിന്റെ മൈക്രോഫോണുകള്‍ പകര്‍ത്തിയതും പുറത്ത് വിട്ടിട്ടുണ്ട്. ചൊവ്വയിലെ കാറ്റിന്റെ ശബ്ദവും ഇതില്‍ കേള്‍ക്കാം. ഇതാദ്യമായാണ് ചൊവ്വയില്‍ നിന്നുള്ള ശബ്ദം പകര്‍ത്തുന്നത്.ഫെബ്രുവരി 19നാണ്‌പെഴ്‌സീവിയറന്‍സ് ചൊവ്വയിലെത്തി ദൗത്യം തുടങ്ങിയത്. 270കോടി യു.എസ്.ഡോളര്‍ ചെലവുള്ള ചൊവ്വാ ദൗത്യമാണിത്. ജെസീറോയില്‍ ജീവന്റെ തെളിവുകള്‍ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.
2020 ജൂലൈ 30ന് വിക്ഷേപിച്ച ദൗത്യം ഏഴുമാസം കൊണ്ട് 48 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചൊവ്വയിലെത്തിയത്. ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ യു.എസ്. റോവറാണ് പെഴ്‌സീവിയറന്‍സ്.

You might also like

Leave A Reply

Your email address will not be published.