ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ച് ചൈന . ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ പൊലിഞ്ഞ സംഘര്‍ഷത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായാണ് ചൈന സ്ഥിരീകരിച്ചത് .കൊല്ലപ്പെട്ടവരുടെ പേരുകള്‍ ചൈന പുറത്തു വിട്ടിട്ടുണ്ട് . ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍
ഇതാദ്യമായാണ് ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായെന്ന് തുറന്നു സമ്മതിക്കുന്നത്. ഈ അഞ്ച് സൈനികര്‍ക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. നേരത്തെ പിഎല്‍എ കമാന്‍ഡിങ് ഓഫിസറുടെ മരണം ചൈന സ്ഥിരീകരിച്ചിരുന്നു. മറ്റു നാലുപേരുടെ പേരുകള്‍ കൂടി ചൈന ഇപ്പോഴാണ് പുറത്തുവിടുന്നത്അതെ സമയം അതിര്‍ത്തി സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനീസ് ഭാഗത്ത് നിരവധി ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അപകടത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ചൈന തയാറായിരുന്നില്ല. പിഎല്‍എ കമാന്‍ഡര്‍ ക്വി ഫാബോവ, ചെന്‍ ഹോങ്ജുന്‍, ചെന്‍ സിയാങ്റോങ്, സിയാവോ സിയുവാന്‍, വാങ് ഴൗറാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.നിരവധി ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയെങ്കിലും ചൈന അതെല്ലാം തള്ളിയിരുന്നു . ഇതിന് പുറമെ ആള്‍നാശം സംബന്ധിച്ച് അമേരിക്കന്‍ – റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചുവെങ്കിലും ചൈന തുറന്നു സമ്മതിച്ചിരുന്നില്ല.ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷം അപ്രതീക്ഷിതമല്ലെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നുവെങ്കിലും അതും ചൈന നിഷേധിച്ചിരുന്നു. സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ സൈനികരില്‍ പലരും കുത്തനെയുള്ള ചെരിവിലേക്കു വീണാണു വീരമൃത്യു വരിച്ചതെന്നും കഴിഞ്ഞ വര്‍ഷം പുറത്തു വന്ന റിപ്പോര്‍ട്ടിലുണ്ട്. ചൈനീസ് ഭാഗത്ത് നിരവധിപേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് ചൈന തള്ളിയിരുന്നു.
You might also like