228 മരണങ്ങളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.രാജ്യത്ത് ആകെ 1,04,31,639 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതുവരെ 1,00,56,651 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 24 മണിക്കൂറിനിടെ 19,253 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,24,190 ആയി.ആകെ 1,50,798 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിന് സമാനമായി കോവിഡിനെ തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന മരണസംഖ്യ 300ന് താഴെയാണ്.