ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇന്ന്​ ജാം​ഷ​ഡ്​​പു​രി​നെ​തി​രെ

0

ഐ.​എ​സ്.​എ​ല്ലി​ല്‍ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇന്ന്​ ജാം​ഷ​ഡ്​​പു​രി​നെ​തി​രെ വിജയം മാത്രം ലക്ഷ്യമിട്ട്​ ഇറങ്ങുന്നു. അ​വ​സാ​ന നാ​ലു​ ക​ളി​യി​ല്‍ ര​ണ്ടു​ ജ​യ​വും ര​ണ്ടു​ സ​മ​നി​ല​യു​മാ​യി ഉ​ണ​ര്‍​ന്ന ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ഒ​രു ജ​യ​േ​ത്താ​ടെ ആറാം സ്​​ഥാ​ന​ത്തേ​ക്ക്​ ഉ​യ​രാനാകും. ജാംഷഡ്​പൂരിനും ബ്ലാസ്​റ്റേഴ്​സിനും 14 പോയന്‍റാണുള്ളതെങ്കിലും ഗോള്‍ശരാരിയില്‍ ജാംഷഡ്​പൂരാണ്​ മുന്നില്‍.അ​വ​സാ​ന മത്സരത്തില്‍ പ​ത്തി​ലേ​ക്കു​ ചു​രു​ങ്ങി​യ ഗോ​വ​ക്കെ​തി​രെ ജ​യി​ക്കാ​മാ​യി​രു​ന്നെ​ങ്കി​ലും ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഗോ​ള​വ​സ​രം ക​ള​ഞ്ഞു​കു​ളിക്കുകയായിരുനനു. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ക​ളി​യി​ലേ​തു​ള്‍​പ്പെ​ടെ സീ​സ​ണി​ല്‍ നാ​ലു​ മ​ഞ്ഞ​ക്കാ​ര്‍​ഡ്​ ക​ണ്ട കെ.​പി. രാ​ഹു​ലി​നും ജീ​ക്​​സ​ന്‍ സി​ങ്ങി​നും ഇന്ന്​ ക​ളി​ക്കാ​നാ​വി​ല്ല. ഉജ്ജ്വലഫോമില്‍ പന്തുതട്ടുന്ന രാഹുലില്ലാതെ കളത്തിലിറങ്ങേണ്ടിവരുന്നത്​ ബ്ലാസ്​റ്റേഴ്​സിന്​ തിരിച്ചടിയാണ്​. രാഹുല്‍ കഴിഞ്ഞ രണ്ടുമത്സരങ്ങളിലും ഗോള്‍ നേടിയിരുന്നു.സീ​സ​ണി​ലെ ആ​ദ്യ പാ​ദ​ത്തി​ല്‍ ബ്ലാ​സ്​​റ്റേ​ഴ്​​സും​ ജാം​ഷ​ഡ്​​പുരും ഏറ്റുമുട്ടിയപ്പോള്‍ 3-2ന്​ ​വിജയം കൊമ്ബന്‍മാര്‍ക്കൊപ്പമായിരുന്നു.

You might also like

Leave A Reply

Your email address will not be published.