ഇന്നലെ യുവന്റസിനായി നേടിയ ഗോളോടെ ഒരു ചരിത്ര നേട്ടത്തിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി

0

759 കരിയര്‍ ഗോളുകള്‍ എന്ന നേട്ടത്തില്‍ ആണ് റൊണാള്‍ഡോ എത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി റൊണാള്‍ഡോ ഇതോടെ മാറി. ഓസ്ട്രിയന്‍ ഇതിഹാസം ജോസഫ് ബികാന്റെ റെക്കോര്‍ഡിന് ഒപ്പം ആണ് റൊണാള്‍ഡോ എത്തിയത്. ബികാനും 759 ഗോളുകള്‍ ആണ് ഉള്ളത്.രാജ്യത്തിനും ക്ലബുകള്‍ക്കുമായി കളിച്ച്‌ 759 ഗോളുകള്‍ ഇതുവരെ നേടാന്‍ റൊണാള്‍ഡോക്ക് ആയി‌. 757 ഗോളുകള്‍ നേടിയ ബ്രസീല്‍ ഇതിഹാസം പെലെയെ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ മറികടന്നിരുന്നു. ഇനി ഒരു ഗോള്‍ കൂടെ നേടിയാല്‍ റൊണാള്‍ഡോ ഫുട്ബോള്‍ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് കുറിക്കും.സ്പോര്‍ടിങ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകള്‍ക്കും ഒപ്പം പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടിയുമാണ് റൊണാള്‍ഡോ ഇത്രയും ഗോള്‍ നേടിയത്.

റൊണാള്‍ഡോയുടെ ഗോളുകള്‍;

🇪🇸 Real Madrid: 450 ⚽
🏴󠁧󠁢󠁥󠁮󠁧󠁿 Man Utd: 118 ⚽
🇵🇹 Portugal: 102 ⚽
🇮🇹 Juventus: 84 ⚽
🇵🇹 Sporting: 5 ⚽

You might also like

Leave A Reply

Your email address will not be published.