വളര്‍ത്തുനായയുമായി കളിക്കുന്നതിനിടെ തെന്നി വീണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് (78) നേരിയ പരിക്ക്

0

പരിശോധനയില്‍ വലതു കാല്‍പാദത്തിലെ രണ്ട് അസ്ഥികള്‍ക്ക് നേരിയ പൊട്ടല്‍ സ്ഥിരീകരിച്ചു. പരുക്ക് ഭേദമാകാന്‍ സഹായിക്കുന്ന ‘വോക്കിങ് ബൂട്ട്’ ഏതാനും ആഴ്ച ധരിക്കേണ്ടി വരുമെന്നു ഡോക്ടര്‍ അറിയിച്ചു.ശനിയാഴ്ച വളര്‍ത്തുനായ ‘മേജറു’മായി സമയം ചെലവിടുന്നതിനിടെ കാലു തെന്നി വീണ് അപകടം സംഭവിക്കുക ആയിരുന്നു. ഇന്നലെ വിശദമായി സിടി സ്‌കാന്‍ ചെയ്തപ്പോള്‍ വലതു കാല്‍പാദത്തിന്റെ മധ്യഭാഗത്തുള്ള അസ്ഥികള്‍ പൊട്ടിയതായി കണ്ടെത്തി. ഡോക്ടറെ കണ്ട ശേഷം ബൈഡന്‍ പുറത്തിറങ്ങുന്നതിന്റെ വിഡിയോ പങ്കുവച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്നാശംസിച്ചു.

You might also like

Leave A Reply

Your email address will not be published.