ജല, വൈദ്യുത ഉപഭോഗം കൃത്യമായി തിട്ടപ്പെടുത്തുന്നതിെന്റയും യൂട്ടിലിറ്റീസ് ഇന്‍ഡസ്ട്രി ഡിജിറ്റല്വത്കരിക്കുന്നതിെന്റയും ഭാഗമായി പുതിയ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നത് ഉടന്‍ ആരംഭിക്കും
ദോഹ:
ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി) അവതരിപ്പിക്കുന്ന സ്മാര്‍ട്ട് മീറ്ററുകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.ഇതിെന്റ ഭാഗമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷനും (കഹ്റമ) വോഡഫോണ്‍ ഖത്തറും തമ്മില്‍ പുതിയ കരാറില്‍ ഒപ്പുവെച്ചു. കഹ്റമ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് എന്‍ജി. ഇസ്സ ബിന്‍ ഹിലാല്‍ അല്‍ കുവാരി, വോഡഫോണ്‍ ഖത്തര്‍ സി.ഇ.ഒ ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല ആല്‍ഥാനി എന്നിവര്‍ പങ്കെടുക്കുകയും കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു.കരാര്‍ പ്രകാരം രാജ്യത്തുടനീളം സ്ഥാപിക്കുന്ന ആറ് ലക്ഷത്തോളം വരുന്ന സ്മാര്‍ട്ട് മീറ്ററുകളില്‍ വോഡഫോണ്‍ ഐ.ഒ.ടി സിമ്മുകള്‍ ഘടിപ്പിക്കും. ഇത് വഴി കൃത്യസമയത്ത് മീറ്റര്‍ റീഡിങ് വിവരങ്ങള്‍ കഹ്റമയിലേക്ക് സ്വയം എത്തിച്ച് നല്‍കും.വോഡഫോണ്‍ ഖത്തറിെന്റ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഒ.ടി സുരക്ഷിതമായ സേവനമാണ് നിര്‍വഹിക്കുന്നത്. ഇതുവഴി കഹ്റമക്ക് ഐ.ഒ.ടിയുമായി ബന്ധിപ്പിച്ച സ്മാര്‍ട്ട് മീറ്ററുകളുടെ പ്രവര്‍ത്തനം നേരിട്ട് വീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും.പുതിയ സ്മാര്‍ട്ട് മീറ്ററുകള്‍ എത്തുന്നതോടെ ടെക്നീഷ്യന്മാര് വഴി നടന്നിരുന്ന മാനുവല്‍ മീറ്റര്‍ റീഡിങ്ങും മീറ്ററുകളും പഴങ്കഥയാകും. റീഡിങ് പ്രക്രിയ ഓട്ടോമാറ്റിക് രീതിയിലേക്ക് മാറുന്നതോടെ റെസിഡന്‍ഷ്യല്‍, ബിസിനസ് ഉപഭോക്താക്കള്‍ക്ക് കൃത്യസമയത്ത് കൃത്യമായ റീഡിങും ബില്ലും ലഭിച്ചുതുടങ്ങും. കൂടാതെ കഹ്റമക്ക് പ്രസ്തുത സംവിധാനം വഴി ഏത് സാഹചര്യത്തിലും ജല, വൈദ്യുത കണക്ഷന് സ്ഥാപിക്കാനോ വേര്പെടുത്താനോ സാധിക്കും.ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ജല, വൈദ്യുത ഉപഭോഗം സംബന്ധിച്ച് കൂടുതല്‍ അവബോധം നല്‍കാനും ഇത്തരം സ്മാര്‍ട്ട് മീറ്ററുകള്‍ക്ക് സാധിക്കും. ഇത് ഈര്‍ജ ഉപഭോഗം കുറക്കാനും ഉപഭോക്താക്കളില്‍ കൂടുതല്‍ ഉത്തരവാദിത്ത ബോധം സൃഷ്ടിക്കാനും ഇടയാക്കും.കഹ്റമയുടെ ദീര്‍ഘകാലമായുള്ള സ്ട്രാറ്റജിയുടെ കേന്ദ്രഭാഗമാണ് സംവിധാനങ്ങളുടെ ഡിജിറ്റല്‍ പരിണാമമെന്നും കഹ്റമയുടെ ഇ-സേവനങ്ങള്‍ മേഖലയില്‍ തന്നെ മികച്ച് നില്‍ക്കുന്നുവെന്ന അംഗീകാരം അഭിമാനകരമാണെന്നും ഇസ്സ ഹിലാല്‍ അല്‍ കുവാരി പറഞ്ഞു.