അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ക്ക് യു.എസ് പൗരത്വം കിട്ടിയേക്കും

0

വിവിധ രാജ്യങ്ങളില്‍നിന്നു രേഖകളില്ലാതെ എത്തിയ മൊത്തം 1.1 കോടി കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ നിയമ ഭേദഗതി കൊണ്ടുവരാനാണു നീക്കം. എച്ച്‌-1ബി അടക്കമുള്ള വിദഗ്ധ തൊഴില്‍ വീസകളുടെ എണ്ണം വര്‍ധിപ്പിച്ചേക്കാം. എച്ച്‌ -1 ബി വീസക്കാരുടെ പങ്കാളികള്‍ക്കു തൊഴില്‍വീസ നിഷേധിക്കുന്ന ട്രംപ് ഭരണകൂട നിയമം പിന്‍വലിക്കുന്നതും പരിഗണിക്കും. പ്രതിവര്‍ഷം 95,000 അഭയാര്‍ഥികള്‍ക്കു പ്രവേശനം നല്‍കും.താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും താനെന്നായിരുന്നു വിജയപ്രസംഗത്തില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട രാജ്യത്തെ ഐക്യത്തിലേക്ക് എത്രയും വേഗം തിരിച്ചെത്തിക്കുകയാണ് തന്റെ ദൗത്യം.’നാടിനെ വിഭജിക്കുന്ന പ്രസിഡന്റ് അല്ല, ഒരുമിപ്പിക്കുന്ന പ്രസിഡന്റാവും ഞാന്‍ എന്ന് പ്രതിജ്ഞ ചെയ്യുന്നു. എനിക്കു മുന്നില്‍ ഭരണകക്ഷി സംസ്ഥാനങ്ങളോ പ്രതിപക്ഷ സംസ്ഥാനങ്ങളോ ഇല്ല, അമേരിക്ക മാത്രമേയുള്ളുവെന്നും ശനിയാഴ്ച രാത്രി ഡെലവെയറിലെ വില്‍മിങ്ടനില്‍നിന്ന് രാഷ്ട്രത്തോടു നടത്തിയ വിജയ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞിരുന്നു.

You might also like

Leave A Reply

Your email address will not be published.