2022 U23 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് ചൈന പിന്മാറിയതായി ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (AFC) അറിയിച്ചു
ഷെഡ്യൂളിംഗ് പൊരുത്തക്കേടുകള്‍, മറ്റ് അന്താരാഷ്ട്ര പരിപാടികള്‍ക്ക് മുന്നോടിയായി സ്റ്റേഡിയം പൂര്‍ത്തീകരിക്കുന്നതിനുള്ള സമയപരിധി, കോവിഡ് -19 സൃഷ്ടിച്ച വെല്ലുവിളികള്‍ എന്നിവ കാരണം ചൈനീസ് ഫുട്ബോള്‍ അസോസിയേഷന്‍ (സിഎഫ്‌എ) എഎഫ്സി യു 23 ഏഷ്യന്‍ കപ്പ് 2022 ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് പിന്മാറിയതായി ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.അതേസമയം, കുവൈറ്റ് ഫുട്ബോള്‍ അസോസിയേഷനുമായും ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം എ.എഫ്.സി ഫുട്‌സല്‍ ചാമ്ബ്യന്‍ഷിപ്പ് കുവൈറ്റ് 2020 ഇപ്പോള്‍ 2021 ലേക്ക് മാറ്റിവയ്ക്കുമെന്നും എ.എഫ്.സി അറിയിച്ചു. മത്സരത്തിനായുള്ള പുതിയ തീയതികളും മറ്റ് അനുബന്ധ കാര്യങ്ങളും വിവരങ്ങളും യഥാസമയം അറിയിക്കുമെന്ന് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.