ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിതുടരുകയാണ്. കണക്കുകള്‍ പ്രകാരം 34,817,610 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്

0

1,032,709 ആണ് ലോകത്തെ ആകെ മരണസംഖ്യ . അതേസമയം, 25,881,196 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടി. അമേരിക്ക, ഇന്ത്യ , ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയഞ്ച് ലക്ഷം കടന്നു. ഇതുവരെ 7,549,299 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 213,523 പേര്‍ മരണമടഞ്ഞു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,774,463 ആയി.ഇന്ത്യയില്‍ ഇതുവരെ 64 ലക്ഷത്തിലധികം പേ‌ര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മരണം ഒരു ലക്ഷം കടന്നു . എന്നാല്‍ രോഗമുക്തി നിരക്കില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തുതന്നെ തുടരുകയാണ് . ഇതുവരെ 53,52,078 പേരാണ് സുഖം പ്രാപിച്ചത്. രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് മൂന്നാമത് . രാജ്യത്ത് ഇതുവരെ 4,882,231 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് . 145,431 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചത് . രോഗമുക്തി നേടിയവരുടെ എണ്ണം 4,232,593 ആണ് .

You might also like

Leave A Reply

Your email address will not be published.