വൈകിട്ടത്തെ ചായക്ക് ഒപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരം ഉണ്ടാക്കാം . വളരെ കുറഞ്ഞ ചേരുവകൾ മാത്രം ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഉണ്ടാക്കാനും വളരെ എളുപ്പം.
ചേരുവകൾ
ഏത്തപ്പഴം – 1 എണ്ണം
മൈദ – 1 കപ്പ്
പഞ്ചസാര – 2 ടീസ്പൂൺ
ചെറിയ ജീരകം 1 ടീസ്പൂൺ
ഓയിൽ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് കട്ട് ചെയ്ത് വെച്ചിട്ടുള്ള ഏത്തപ്പഴം ഇട്ട ശേഷം അതിലേക്ക് 2 ടീസ്പൂൺ പഞ്ചസാരയും കുറച്ച് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക , ശേഷം ഒരു പാത്രത്തിലോട്ടു ഒഴിക്കുക.
അതിലേക്ക് മൈദ ,ജീരകം എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
ഇനി ഇതു ഒരു പൈപ്പിംഗ് ബാഗിലേക്ക് ഒഴിച്ചതിനു ശേഷം ചൂടാക്കിയ ഓയിലിലേക്ക് ചിത്രത്തിൽ കാണുന്ന രൂപത്തിൽ ഇട്ട് കൊടുത്ത് ഫ്രൈ ചെയ്ത് എടുക്കാം.