പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ ഉപദേഷ്ടാവ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫയുമായി ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ശക്തമായ നയതന്ത്രബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി.വരുംകാലങ്ങളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ശൈഖ് സല്‍മാന്‍ പങ്കുവെച്ചു. പുതുതായി ഏല്‍പിക്കപ്പെട്ട ചുമതല ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തനിക്കു നല്‍കിയ ഊഷ്മള സ്വീകരണത്തിന് അംബാസഡര്‍ നന്ദി അറിയിച്ചു.