ദേശീയമലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലോക സംഗീതദിനാഘോഷം
തിരുവനന്തപുരം : ദേശീയമലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലോക സംഗീതദിനാഘോഷം മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആശംസ കാർഡ് പ്രകാശനം പ്രശസ്ത കവയിത്രി സിന്ധു വിജയന് നൽകിക്കൊണ്ട് ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും, ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂർ നിർവഹിച്ചു.
വർക്കിംഗ് പ്രസിഡണ്ട് അഡ്വ. ഫസീഹാ റഹീം അധ്യക്ഷത വഹിച്ചു. ദേശീയ മലയാള വേദി ചെയർമാൻ പനച്ചമൂട് ഷാജഹാൻ, അഞ്ജിത, സോണി ജോൺ, അൻസിയ തുടങ്ങിയവർ പങ്കെടുത്തു. ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ സ്വാഗതവും, സാംസ്കാരിക പ്രവർത്തകൻ വിജയൻ മുരുക്കുംപുഴ കൃതജ്ഞതയും പറഞ്ഞു. പ്രശസ്ത ഗായകർ ഗാനങ്ങൾ ആലപിച്ചു.