വഖഫ് ഭേദഗതി നിയമം: മതേതരത്വം തകർക്കും – കെ.മുരളീധരൻ എം.പി.
വഖഫ് ഭേദഗതി നിയമം: മതേതരത്വം തകർക്കും കെ.മുരളീധരൻ എം.പി.
തിരുവനന്തപുരം:വഖഫ് ഭേദഗതി ബില്ല് രാജ്യത്തിൻ്റെ മതേതര ഘടന തകർക്കുന്നതാണെന്ന് മുൻമന്ത്രി കെ.മുരളീധരൻ . പ്രസ്താവിച്ചു. വികസനം പറഞ്ഞു അധികാരം നേടുകയും വർഗീയത വളർത്തി നാടിനെ വിഭജിക്കുകയും ചെയ്യുന്ന മോദി സർക്കാർ ഒരു സമുദായത്തിൻ്റെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഈദ് സന്ദേശവും കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഈദ് സന്ദേശം നൽകി, ജില്ലാ പ്രസിഡൻറ് കെ എച്ച് മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എ എം കെ നൗഫൽ, ഭാരവാഹികളായ നേമം ഷാഹുൽഹമീദ്, മുണ്ടക്കയം ഹുസൈൻ മൗലവി, ആരുഡിയിൽ താജുദ്ദീൻ, പി എ അഹമ്മദ് കുട്ടി, അബ്ദുൽ മജീദ് നദ്വി , പനച്ചുമൂട് ഷാജഹാൻ, കാദർ റൂബി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.