മതസൗഹാർദ്ദ ഇഫ്താർ സംഗമം പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നടത്തി.
മതസൗഹാർദ്ദ ഇഫ്താർ സംഗമം പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നടത്തി.
തിരു : ദേശീയ മലയാള വേദി,ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ ചാരിറ്റബിൾ സൊസൈറ്റി സംയുക്തമായി പൂജപ്പുര ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച മതസൗഹാർദ്ദ ഇഫ്താർ സംഗമം മുൻ എം.പി. കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഡോ :ഗീതാ ഷാനവാസ് അധ്യക്ഷയായി.
ലഹരി വിരുദ്ധ ക്യാമ്പയിൻ മുൻ എം പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൂതർ സഭ ബിഷപ്പ് ഡോ. റോബിൻസൺ ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ പനച്ചമൂട് ഷാജഹാൻ സി ഡബ്ല്യു സീ ചെയർപേഴ്സൺ അഡ്വ:ഷാനിബാ ബീഗം,ദേശീയ മലയാള വേദി പ്രസിഡണ്ട് ചാല മുജീബ് റഹ്മാൻ, അഡ്വ:എ.എം. കെ. നൗഫൽ, നേമം ഷാഹുൽഹമീദ്, ഡോ: ഷാനവാസ്,ജോളി മാസ്, നടി ദീപാ സുരേന്ദ്രൻ, എം.എച്ച്. സുലൈമാൻ,ഡോ: നിസാമുദ്ദീൻ, എം.കെ സൈനുൽ ആബ്ദീൻ, ഷംസ് ആബ്ദീൻ,ഷീലാ വിശ്വനാഥ്, വിനയചന്ദ്രൻ,ആയില്യം വിജയകുമാർ, ആറ്റിങ്ങൽ സുരേഷ്, അബൂബക്കർ,സജിത സഞ്ജയൻ,സൂപ്രണ്ട് ബിനു റോയ്, മണക്കാട് എം.എസ് ഖാലിഫ്,ലൈലാ ബീഗം എന്നിവർ സംസാരിച്ചു. ഗായകരായ സമീർ ത ങ്ങളും റെജീന പെരിന്തൽമണ്ണയും ചേർന്ന് ആലപിച്ച പെരുന്നാളിൻ ചേലിൽ എന്ന സംഗീത ആൽബത്തിന്റെ പ്രകാശനവും ഷാജിത ബിജുരാജ്, ഫ്രാൻസിസ് കുരീപ്പുഴ എന്നിവരുടെ പുസ്തകങ്ങളുടെ പ്രകാശനവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്കാര വിതരണവും മുരളീധരൻ നിർവഹിച്ചു. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കൊപ്പം സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു.