പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് നാളെ ഒൻപതാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്

0

പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് നാളെ ഒൻപതാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ഡർബാർ ഹാൾ റോഡിലുള്ള ഭാരത് ടൂറിസ്റ്റ് ഹോം ഹാളിൽ നടക്കും. ഇന്ത്യയിൽ പ്രവാസി സമൂഹത്തിനെ പരിരക്ഷിക്കുവാനുള്ള പ്രവാസി പെൻഷൻ പദ്ധതി നടപ്പിലാക്കി കേരളം ചരിത്രം ക്കുറിച്ചു. പെൻഷൻ സമൂഹത്തിൻ്റെ ഇന്ത്യയിലെ ആദ്യ സംഘാടന ശക്തിയും കേരളത്തിൽ രൂപം കൊണ്ട് മൂന്നു വർഷം തികയുന്നു. 1988 ൽ ഇന്ത്യയിൽ ആദ്യ പ്രവാസി സംഘാടനത്തിൻ്റെ ശക്തിയായി മാറി ചരിത്രത്തിൻ്റെ ഭാഗമായ ആൾ കേരള ഗൾഫ് റിട്ടേണീസ് ഓർഗനൈസേഷൻ്റെ സ്ഥാപകനായ പ്രവാസി ബന്ധു ഡോ എസ്. അഹമ്മദ് എന്ന കർമ്മയോഗിയാണ് പ്രവാസി പെൻഷൻ സംഘാടനത്തിൻ്റെയും ശില്പിയും നേതൃത്വ നായകനും’.
1988 മുതലുള്ള അഹമ്മദിൻ്റെ ധീരമായ പ്രവർത്തന വിജയങ്ങളാണ് ഇന്നു കാണുന്ന പ്രവാസി ക്ഷേമ പദ്ധതികൾ.
ഒറ്റയാൻ പട്ടാളം പോലെ പൊരുതി 1996 ൽ ഇ. കെ. നാ യനാർ മന്ത്രിസഭയെ ക്കൊണ്ട് നോർക്കാ വകുപ്പ് രൂപീകരിച്ചതിലൂടെ കേരളത്തിൽ പ്രവാസി സമൂഹത്തിന് അംഗീകാരം ലഭിച്ചു. തുടർച്ചയായി പിന്നെ പലതും നേടിയെടുത്ത്. ഇപ്പോൾ 60 വയസ് കഴിഞ്ഞ മടങ്ങിയെത്തിയ പ്രവാസികൾക്ക് പെൻഷൻ നൽകുന്ന ഉദാത്തമായ ക്ഷേമ പദ്ധതി നടപ്പിലാക്കിയതിൻ്റെ പിന്നിലും പ്രവാസി ബന്ധു അഹമ്മദി ൻ്റെ കഠിനമായ യത്നങ്ങളും നേതൃത്വവുമാണ്.
മൂന്നു കൊല്ലം കൊണ്ട് 11ജില്ലകളിൽ വേരുറപ്പിച്ച പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ്റെ പുതിയ സംസ്ഥാന നേതൃത്വത്തെ തിരഞ്ഞെടുക്കുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും പ്രതിനിധികൾ എത്തിച്ചേരും

You might also like

Leave A Reply

Your email address will not be published.