കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന മിലാത്ക്യാമ്പയിൻ തുടക്കമായി പ്രവാചക സന്ദേശങ്ങൾ എക്കാലത്തും പ്രസക്തമാണെന്ന് സെയ്യിദ്ഇബ്രാഹിം ഖലീൽ ബുഖാരി
തിരുവനന്തപുരം.നബിദിന ചരണത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “തിരുനബി ജീവിതം ദർശനം “എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മിലാദ് ക്യാമ്പയിനുതുടക്കമായി.ഇന്നലെ വൈകിട്ട് നാലിന് തിരുവനന്തപുരം ടി എൻ ജി.ഹാളിൽ നടന്ന ക്യാമ്പയിൻപ്രഖ്യാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്തു .പ്രവാചക സന്ദേശങ്ങൾ എക്കാലത്തും പ്രസക്തമാണെന്ന് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി പറഞ്ഞു ‘അനുകാലിക സംഭവ വികാസങ്ങളുടെ ഇസ്ലാമിൻറെ പ്രഖ്യാപനങ്ങൾ പുലർന്ന് കാണുകയാണ്.ഇവിടെയാണ് നബിയുടെ സന്ദേശങ്ങൾ ലോകത്തിൻറെ നിലനിൽപ്പിനും രാജ്യത്തിൻറെ ഭദ്രതയ്ക്കും വിജയത്തിനും ആണെന്ന് ബോധ്യപ്പെടുന്നത്.മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ എല്ലാവരിലേക്കും എത്തിക്കുകയാണ് കേരള മുസ്ലിം ജമാഅത്ത് മിലാദ് ക്യാമ്പയിൻലൂടെപ്രധാനമായും ലക്ഷ്യം വെക്കുന്നത്.പ്രവാചക തിരുമേനിയുടെ ജീവിതം ദർശനമെന്ന് ശീർഷകത്തിൽ ആയിരിക്കും മിലാദ്ക്യാമ്പയിൻ നടത്തുക.ഈസന്ദേശം സജീവമാക്കേണ്ട സമൂഹത്തിന്റെയും ‘കുടുംബത്തിന്റെയുംഞാനോൻ മുഖ പുരോഗതിക്ക് ‘അനിവാര്യമാണെന്ന് സയ്യിദ് ഇബ്രാഹിം ബുഖാരി പറഞ്ഞു
കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് മുഖ്യ അതിഥിയായി പങ്കെടുത്തു .നമുക്ക് ചുറ്റുമുള്ള ഓരോ കാര്യത്തിനും വൈജ്ഞാനികമായ വിശകലനം നൽകി പഠിക്കണമെന്ന് ഓർമിപ്പിച്ച ‘മതമാണ്ഇസ്ലാമെന്ന് ജി എസ് പ്രദീപ് പറഞ്ഞു ‘എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം പ്രമേയ പ്രഭാഷണം നടത്തി.സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ എ സൈഫുദ്ദീൻ ഹാജി.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദുൽ റഹ്മാൻ സഖാഫി വിഴിഞ്ഞം.എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം’ഹൈദ്രോസ് ഹാജി എറണാകുളം’കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻറ് കെ എംഹാഷിം ഹാജി.ജനറൽ സെക്രട്ടറി മുഹമ്മദ് സിയാദ് ‘ജാഫർ ഫാളിലി’എന്നിവർ സംബന്ധിച്ചു.കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സി പി സൈതലവി ചെങ്ങരസ്വാഗതവും.സംഘാടകസമിതി ചെയർമാൻ അഡ്വക്കേറ്റ് കെ എച്ച് എം മുനീർ നന്ദിയും പറഞ്ഞു
ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ക്യമ്പയിന്റെ ഭാഗമായിസംസ്ഥാനത്തുടനീളംനൂറോളം കേന്ദ്രങ്ങളിൽ പ്രമേയ പ്രഭാഷണങ്ങൾ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന സെമിനാറുകൾ’സൗഹൃദ സദസ്സുകൾ ‘പ്രവാചക പ്രകീർത്തന വേദികൾ’വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുള്ള മിലാതി ഫെസ്റ്റ്’സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി വിപുലമായ പരിപാടികൾ നടക്കും