പ്രേംനസീറിൻ്റെ അഭിനയ പ്രതിഭ തമിഴ് സിനിമക്ക് ഒരു മുതൽകൂട്ടാണെന്നും പോണ്ടിച്ചേരി നിയമസഭ സ്പീക്കർ എം ബാലം സെൽവൻ അഭിപ്രായപ്പെട്ടു

0

പുതുശ്ശേരി:- പ്രേംനസീറെന്ന നടൻ മലയാള സിനിമക്ക് എന്നല്ല ഇന്ത്യൻ സിനിമക്ക് തന്നെ ഒരു ഹീറോയായിരുന്നുവെ ന്നും, പ്രേംനസീറിൻ്റെ അഭിനയ പ്രതിഭ തമിഴ് സിനിമക്ക് ഒരു മുതൽകൂട്ടാണെന്നും പോണ്ടിച്ചേരി നിയമസഭ സ്പീക്കർ
എം ബാലം സെൽവൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ പ്രവർത്തിച്ചുവരുന്ന
പ്രേംനസീർ സുഹൃത് സമിതിയുടെ പോണ്ടിച്ചേരി ചാപ്റ്ററി ന് തുടക്കമിട്ടു കൊണ്ടുള്ള ലോഗോ പ്രകാശനം നിർവ്വഹിച്ച് സംസാ രിക്കുകയായിരുന്നു സ്പീക്കർ. പോണ്ടിച്ചേരി ചാപ്റ്റർ പ്രസിഡണ്ട് രതീഷ് കുമാർ ലോഗോ സ്വീകരിച്ചു. ചാപ്റ്റർ ചെയർമാൻ ജോഷി കെ.ശങ്കർ അദ്ധ്യ ക്ഷത വഹിച്ചു. ചീഫ് കോ- ഓർഡിനേറ്റർ നിഗേഷ്, സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ എന്നിവർ സംബന്ധിച്ചു. നാളിനി നാരായണൻ ഹാളിൽ നടന്ന ചടങ്ങിൽ സമിതി പ്രവർത്തന ഉൽഘാടനം കലൈമാമണി കലാമണ്ഡലം ഡോ: വിചിത്ര പാലിക്കണ്ടി നിർവ്വഹിച്ചു. ഡോ: സി.പി. പ്രിൻസ്, വി.എം. രതീഷ് കുമാർ എന്നിവർ പങ്കെടുത്തു. അംഗങ്ങൾ അവതരിപ്പിച്ച നിത്യഹരിത ഗാനസന്ധ്യയും ഉണ്ടായിരുന്നു.

You might also like

Leave A Reply

Your email address will not be published.