ലുലു എക്സ്ചേഞ്ചിന്റെ ഖത്തർ ബർവ മദീനത്തിന ബ്രാഞ്ച് ഖത്തറിലെ ഇൻഡസ്ട്രിയിൽ ഏരിയയിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു

0

ദോഹ: ഖത്തറിൽ വിദേശ പണമിടപാട് രംഗത്ത് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ ഖത്തർ ബർവ മദീനത്തിന ബ്രാഞ്ച് ഖത്തറിലെ ഇൻഡസ്ട്രിയിൽ ഏരിയയിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു.ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റേയും സീനിയർ മാനേജ്മെന്റ് അംഗങ്ങളുടേയും സാന്നിധ്യത്തിൽ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ഖത്തറിലെ വ്യവസായിക മേഖലയിലുള്ളവരുടെ ആവശ്യങ്ങൾ അനുസരിച്ച് പുതിയ ബ്രാഞ്ച് തുറക്കാനായതിൽ അതീവ സന്തോഷമുണ്ടെന്ന് അദീബ് അഹമ്മദ് പറഞ്ഞു. പുതിയ കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി പുതിയ രീതിയിലുള്ള സാമ്പത്തിക നയങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നതും അതിന് വേണ്ടി കമ്പനി പ്രവർത്തിക്കുന്നതും അഭിമാനത്തോടെയാണ്. ഇനിയും ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾവരുത്താൻ തയ്യാറാണെന്നും അദീബ് അഹമ്മദ് വ്യക്തമാക്കി.

You might also like

Leave A Reply

Your email address will not be published.