പ്രേംനസീർ സുഹൃത് സമിതി ദേശീയ മലയാളം വേദി സംയുക്തമായി ഫയർ ഫോഴ്സ് ജീവനക്കാരെ പ്രസ്സ് ക്ലബ്ബിൽ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ആദരിച്ചതിന്റെ ഉത്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുന്നു.

0

തിരു : പ്രേം നസീർ സുഹൃത് സമിതി ദേശീയ മലയാളം വേദിയുമായി സഹകരിച്ച് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ അപകടത്തിൽപ്പെട്ട ഉദ്യോഗാർത്ഥിയെ രക്ഷിച്ച് ആശുപത്രിയിലും തുടർന്ന് പി എസ് സി ഇന്റർവ്യൂവിന് മുന്നിലും എത്തിച്ച ഫയർഫോഴ്സ് ജീവനക്കാരെ ആദരിച്ചു . ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് സമർപ്പണവും നടത്തി.പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു . ലൂധറൻ സഭ ബിഷപ്പ് ഡോക്ടർ റോബിൻസൺ, അഡ്വക്കേറ്റ് എ.എം.കെ നൗഫൽ, ഡോ: ഗീതാ ഷാനവാസ്, ചാല മുജീബ് റഹ്മാൻ, നേമം ഷാഹുൽ ഹമീദ്, പനവിള രാജശേഖരൻ, മണക്കാട് നൂറുൽ ഹസൻ എന്നിവർ പ്രസംഗിച്ചു.ഡോ:മാ ളവികയ്ക്ക് സാഹിത്യ പുരസ്കാരം നൽകി ആദരിച്ചു.ഫയർ ഫോഴ്സ് ഉദ്യോ ഗസ്ഥരായ വിഷ്ണു നാരായണൻ, ശ്രീരാജ്, ശരണ്യ, രുമകൃഷ്ണൻ…

You might also like

Leave A Reply

Your email address will not be published.