എസ്23 വെറും 35999 രൂപയ്ക്ക് വാങ്ങാം; ഓഫര്‍ ലഭ്യമാവുക ഇങ്ങനെ

0

എസ്24 ഫോണുമായി ഏറെ സമാനതകളുള്ള ഫ്‌ളാഗ്ഷിപ്പ് ഫോണാണ് എസ്23. സാംസങ്ങിന്റെ ഏറ്റവം വിറ്റുപോയ ഫോണുകളില്‍ ഒന്നാണിത്. മികവുറ്റ ക്യാമറയും അതിനേക്കാള്‍ മികച്ച പെര്‍ഫോമന്‍സുമാണ് ഈ ഫോണിന്റെ പ്രത്യേകത. അത് മാത്രമല്ല ഇന്ത്യയില്‍ നേരത്തെ സാംസങ്ങിന്റെ ആധിപത്യം ഉറപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണിത്.ഗ്യാലക്‌സ് എസ്24 സീരീസ് നേരത്തെ ജനുവരിയിലാണ് റിലീസ് ചെയ്തത്. അതോടെയാണ് എസ്23 ഫോണുകളുടെ വില കുറഞ്ഞത്. ഇന്ത്യയിലെ സ്മാര്‍ട്ടഫോണുകളെ അടുത്ത ലെവലിലേക്ക് എത്തിച്ച ഫോണായി എസ്24 മാറിയിരിക്കുകയാണ്. എന്നാല്‍ ഗ്യാലക്‌സി എസ്23 എഫ്‌ഇ അടക്കം ഇപ്പോഴും പ്രാധാന്യത്തോടെ നിലനില്‍ക്കുന്നുണ്ട്.അതിന് പ്രധാന കാരണം ഇതിന്റെ വിലക്കുറവാണ്. എന്നാല്‍ ഇപ്പോള്‍ സാംസങ്ങിന്റെ വന്‍ വിലക്കുറവാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇത് സാംസങ്ങിന്റെ വെബ്‌സൈറ്റില്‍ അല്ല ഉള്ളത്. ഫ്‌ളിപ്പ്കാര്‍ട്ടാണ് കിടിലന്‍ ഡിസ്‌കൗണ്ട് ഇപ്പോള്‍ സാംസങ്ങിന്റെ ഈ കിടിലന്‍ ഫോണിന് നല്‍കുന്നത്. വെറും 35999 രൂപയ്ക്ക് വാങ്ങാനുള്ള അവസരമാണ് ഫ്‌ളിപ്പ്കാര്‍ട്ട് എസ്23 സീരീസിലെ ഈ കിടിലന്‍ ഫോണിന് നല്‍കുന്നത്.അതായത് എസ്23 എഫ്‌ഇക്ക് ഇതുവരെ നല്‍കിയതില്‍ വെച്ച്‌ ഏറ്റവും കൂടിയ വിലക്കുറവാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. ഈ ഡിവൈസിന് 55 ശതമാനം ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. വലപ്പോഴും മാത്രം ലഭിക്കുന്ന ഡീലായി ഇതിനെ മാറ്റിയിരിക്കുകയാണ്. ഇതിനൊക്കെ പുറമേ അധികമായിട്ടുള്ള ഓഫറുകളും, എക്‌സ്‌ചേഞ്ച് ഓഫറുകളുമെല്ലാം ലഭിക്കും.55 ശതമാനം ഡിസ്‌കൗണ്ട് വരുന്നതോടെ 79999 രൂപയുടെ എസ്23 എഫ്‌ഇ 35999 രൂപയ്ക്ക് സ്വന്തമാക്കാനാവും. സാംസങ്ങ് ആക്‌സിസ് ബാങ്ക് ഇന്‍ഫിനിറ്റ് ക്രെഡിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷന്‍ നടത്തിയാല്‍ പത്ത് ശതമാനത്തിന്റെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. ഇതോടെ വില ഇനിയും കുറയും. അതേസമയം എക്‌സ്‌ചേഞ്ച് ഓഫറിലും മികച്ച തുക ലഭിക്കും.30800 രൂപ വരെയാണ് എക്‌സ്‌ചേഞ്ചില്‍ ലഭിക്കുക. ഓരോ ഫോണിന്റെയും നിലവാരം പരിശോധിച്ചാലാണ് ഇത്ര വലിയൊരു തുക സ്വന്തമാക്കാനാവുക. എസ്23 എഫ്‌ഇ പോലൊരു ഫോണ്‍ ഇത്ര വലിയ വിലക്കുറവില്‍ ലഭിക്കുമ്ബോള്‍ സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍മാര്‍ രണ്ടാമതൊന്ന് ആലോചിക്കില്ലെന്ന് ഉറപ്പാണ്.

You might also like

Leave A Reply

Your email address will not be published.