ബാംഗ്ലൂരില്‍ നിന്ന് പോണ്ടിച്ചേരി ട്രെയിനില്‍ കണ്ട് വരാം ചെലവ് കുറവ്, വമ്ബൻ കാഴ്ചകള്‍ ഇഷ്ടംപോലെ

0

ന്നോ രണ്ടോ ദിവസം അടിച്ചു പൊളിച്ചു വരാൻ പോണ്ടിച്ചേരി തന്നെയാണ് ബെസ്റ്റ്.ബീച്ചും നൈറ്റ് ലൈഫും പിന്നെ താമസത്തിലും ഭക്ഷണത്തിലും ഒക്കെ ഒരു ഫ്രഞ്ച് ടച്ച്‌ കൂടിയാകുമ്ബോള്‍ സംഗതി ആവേശമാകും പോണ്ടിച്ചേരിയിലേക്ക് യാത്ര പ്ലാൻ ചെയ്താല്‍ അടുത്ത ആലോചന എങ്ങനെ പോകുമെന്നാണ്. ഡ്രൈവ് ചെയ്തു പോകുന്നതാണ് രസമെങ്കിലും ഫ്രീയായി ടെൻഷൻ ഒന്നുമില്ലാതെ വെയിലത്ത് വണ്ടിയോടിക്കുന്ന ബുദ്ധിമുട്ടും ഇല്ലാതെ പോകാനുള്ള വഴി ട്രെയിൻ ആണ്. അതിനു വേണ്ടിയെന്നോണം ബാംഗ്ലൂരില്‍ നിന്ന് പോണ്ടിച്ചേരിയിലേക്ക് പുതുച്ചേരി എക്സ്പ്രസ് (11005) സര്‍വീസ് നടത്തുന്നു.ബാംഗ്ലൂരില്‍ നിന്നുള്ള പോണ്ടിച്ചേരി യാത്രകള്‍ക്ക് ട്രെയിനിനെ ആശ്രയിക്കുന്നവർക്കുള്ള ഉത്തരമാണ് പുതുച്ചേരി എക്സ്പ്രസ്. നേരിട്ട് പോണ്ടിച്ചേരിയില്‍ എത്താനും തിരികെ മടങ്ങാനും സഹായിക്കുന്ന ഈ ട്രെയിൻ നിങ്ങളുടെ അടുത്ത പോണ്ടിച്ചേരി യാത്രയില്‍ എങ്ങനൊണ് സഹായിക്കാൻ പോകുന്നതെന്ന് നോക്കാം

യശ്വന്ത്പൂർ- പുതുച്ചേരി എക്സ്പ്രസ് (11005)

ബെംഗളുരു യശ്വന്ത്പൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിങ്കള്‍, ചൊവ്, ശനി ദിവസങ്ങളില്‍ രാത്രി 9.40 ന് പുതുച്ചേരി എക്സ്പ്രസ് പുറപ്പെടും. 9 മണിക്കൂർ 35 മിനിറ്റ് യാത്രയ്ക്കൊടുവില്‍ പിറ്റേന്ന് രാവിലെ 7.15 ന് ട്രെയിൻ പുതുച്ചേരി റെയില്‍വേ സ്റ്റേഷനില്‍ എത്തും. സ്ലീപ്പര്‍, എസി ത്രീ ടയർ, എസി ടൂ ടയർ എന്നീ ക്ലാസുകളാണുള്ളത്.

സ്ലീപ്പര്‍ ക്ലാസില്‍ 265 രൂപ , എസി ത്രീ ടയർ ക്ലാസില്‍ 720 രൂപ , എസി ടൂ ടയർ ക്ലാസില്‍ 1020 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

യശ്വന്ത്പൂർ ജംങ്ഷൻ – 21:20

ബനസ്വാഡി – 22:06

കൃഷ്ണരാജപുരം- 22:25

ബംഗാരപേട്ട് – 23:10

ജോലാർപേട്ടെ – 01:03

കട്പടി ജംങ്ഷൻ – 02:15

വെല്ലൂർ Cant – 02:58

അർണി റോഡ് – 03:33

പൊലൂർ – 03:39

തിരുവണ്ണാമലെ – 04:18

തിരുകോയിലൂർ – 04:49

വില്ലുപുരം ജംങ്ഷൻ – 06:10

പുതുച്ചേരി – 07:15 എന്നിങ്ങനെയാണ് സമയക്രമം

പോണ്ടിച്ചേരി- ബെംഗളുരു ചാലൂക്യ എക്സ്പ്രസ് (11006)

തിരികെ ചാലൂക്യ എക്സ്പ്രസിന് (11006) പോണ്ടിച്ചേരിയില്‍ നിന്നും ബാംഗ്ലൂരിന് മടങ്ങാം. പോണ്ടിച്ചേരിയില്‍ നിന്ന് ചൊവ്വ, ബുധൻ ഞായർ എന്നീ മൂന്നു ദിവസങ്ങളിലാണ് ചാലൂക്യ എക്സ്പ്രസ് സർവീസ് നടത്തുന്നത്. രാത്രി 9.30 ന് പുറപ്പെടുന്ന ട്രെയിൻ 8 മണിക്കൂർ 30 മിനിറ്റ് സഞ്ചരിച്ച്‌ പിറ്റേന്ന് രാവിലെ 6.00 മണിക്ക് യശ്വന്ത്പൂർ ജംങ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ എത്തും.

പുതുച്ചേരി – 21:30

വില്ലുപുരം ജംങ്ഷൻ – 22:05

തിരുകോയിലൂർ – 22:41

തിരുവണ്ണാമലെ – 23:10

പൊലൂർ – 23:39

അർണി റോഡ് – 23:53

വെല്ലൂർ Cant – 00:28

കട്പടി ജംങ്ഷൻ – 01:25

ജോലാർപേട്ടെ – 02:48

ബംഗാരപേട്ട് – 03:54

കൃഷ്ണരാജപുരം – 04:38

ബനസ്വാഡി – 05:04

യശ്വന്ത്പൂർ ജംങ്ഷൻ – 06:00 എന്നിങ്ങനെയാണ് സമയക്രമം

പോണ്ടിച്ചേരിയില്‍ കാണാൻ

ഇന്ത്യയുടെ തെക്കൻ തീരത്തിന്‍റെ ഭാഗമായ പോണ്ടിച്ചേരി ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടം ആണ്. മൊത്തത്തില്‍ ഒരു കുഞ്ഞ് ഫ്രാൻസ് ആണിത്. ശാന്തതയാണ് ഇവിടുത്തെ പ്രത്യേകത. പാരഡൈസ് ബീച്ച്‌, പ്രൊമനേഡ് ബീച്ച്‌, അരബിന്ദോ ആശ്രമം, ഓറോവില്ല, തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണാനുള്ളത്.

You might also like

Leave A Reply

Your email address will not be published.