എൻ.ആർ.ഐ കൗൺസിലിൻ്റെ റംസാൻ റിലീപ് 8 ന്

0

തിരു: പരിശുദ്ധവും പരിപാവനവുമായ റംസാൻ മാസത്തിലെ 29-ാം രാവിൽ ഏപ്രിൽ 8 ന് തിങ്കളാഴ്ച വൈകിട്ട് നാലിന് വള്ളക്കടവ് പ്രവാസി ഭാരതി അങ്കണത്തിൽ വച്ച് പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ എൻ. ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യ റംസാൻ റിലീഫ്
സംഘടിപ്പിച്ചിരിക്കുന്നു. 300 ൽ പരം പേർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യും. അൽ ഇമാം ഹാജി പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി റംസാൻ സന്ദേശം നൽകി കിറ്റുകൾ വിതരണം ചെയ്യും. കൗൺസിൽ ചെയർമാൻ പ്രവാസി ബന്ധു ഡോ : എസ്. അഹമ്മദ്, വൈസ് ചെയർമാൻ ശശി ആർ. നായർ ദുബായ്, ജനറൽ കൺവീനർ ഡോ. കുര്യാത്തി ഷാജി എന്നിവർ പങ്കെടുക്കും. കലാപ്രേമി ബഷീർ ബാബു അദ്ധ്യക്ഷത വഹിക്കും.

You might also like

Leave A Reply

Your email address will not be published.