തിരു.ആധുനിക കാലഘട്ടത്തിൽ അകലുന്ന കുടുംബംഗളെ അടുപ്പിക്കാൻ കുടുംബ കൂട്ടായ്മകൾക്ക് കഴിയണമെന്ന് ഡോ ശശി തരൂർ അഭിപ്രായപ്പെട്ടു.വിവിധകാരണങ്ങളാൽ ജന്മ നാട്ടിൽ നിന്ന് മാറി താമസിക്കുന്ന പെരുമാതുറ സ്വദേശികളുടെ കുടുംബ കൂട്ടായ്മയായ പെരുമാതുറ സ്നേഹതീരത്തിൻറെ കുടുംബ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ ശശി തരൂർ. ജന്മ നാട്ടിൽ നിന്ന് അകന്ന് താമസിക്കുമ്പോഴും, പെരുമാതുറ സ്വദേശികൾ
പെരുമാതുറസ്നേഹതീരം എന്ന സംഘടന രൂപീകരിച്ച് അതിലൂടെ പെരുമാതുറ യുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടത്തുന്ന സാമൂഹ്യ, വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.
അതിലൂടെ അംഗങ്ങളിൽ സ്നേഹവും സൗഹൃദവും ഊട്ടി ഉറപ്പിക്കാൻ കൂടി അവസരം ലഭിക്കുമഞന്നും അദ്ദേഹം പറഞ്ഞു. റീബിൽഡ് പെരുമാതുറ പദ്ധതിയിൽ പെടുത്തി വിവിധ വികസനപ്രവർത്തനങ്ങൾ പെരുമാതുറ യിൽ നടത്തുന്നതിന്,
കിംസ് ഹെൽത്തിൻറെ സി എസ് ആർ ഫണ്ട് വിനിയോഗിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കിംസ് ഹെൽത്ത് സിഎംഡിയും , സ്നേഹതീരം അഡ്വൈയ്സറി ബോർഡ് ചെയർമാനുമായ ഡോ.എം ഐ സഹദുള്ള അറിയിച്ചു. സ്നേഹതീരം പ്രസിഡന്റ് ഇ എം നജീബിൻറെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ,എഴുത്തുകാരി ശ്രീദേവി വർമ്മ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ വാഹിദ്, സ്നേഹതീരം ഭാരവാഹികളായ എസ് സക്കീർ ഹുസൈൻ,എ.നസറുള്ള, സുനിൽ ഹസ്സൻ,ഡോ.ഷരീഫ, എം കെ ബഷറുള്ള,എൽ എം മെഹബൂബ്, എഫ്.ഷെഫി,എ എം ഇക്ബാൽ,എം എ ഖാദർ, എഫ്.സലാം,എ ജബീന,നിസാ മജീദ് എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ
പെരുമാതുറ മേഖലയിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ 15വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും മെമൻറോയും അടങ്ങുന്ന കിംസ് ഹെൽത്ത് – സ്നേഹതീരം സ്കോളാസ്റ്റിക് അവാർഡുകൾ ശശി തരൂർ സമ്മാനിച്ചു.
എം എ എക്കണോമിക്സിന് കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ എസ്.അൽഫിന, എം എസ് സി മൈക്രോബയോളജിയിൽ രണ്ടാം റാങ്ക് നേടിയ റെനീമ, പ്ലസ് ടൂ പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സുബഹാന,
രേവതി ജിബി,നാഫിലാമുനീർ,സാനിയ അജീദ്,ഹിബ പർവീൺ,മുഹ്സിനാ നിസാമുദ്ദീൻ,പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് നേടിയ മുഹമ്മദ് സമാൻ, തസ്നി ഫാത്തിമ,നാസിയ ബീവി, അബ്ദുൽ ബാസിത്,അഫ്ര മുബാറക്, ഫായിസ് മുഹമ്മദ്, അദിൻഫിദ എന്നിവർക്കാണ് സ്കൊളാസ്റ്റിക് അവാർഡ് നൽകി അനുമോദിച്ചത്. തഴുതാമയിൽ നിന്ന് ഹെപ്പറ്റൈറ്റിസ് സി പ്രതിരോധിക്കാനുള്ള ആയൂർവേദ മരുന്ന് വികസിപ്പിച്ച ഗേഷക ഡോ.ജുനാ ബീഗത്തിനെ ചടങ്ങിൽ ആദരിച്ചു.
പെരുമാതുറ യിൽ നിന്ന് ആദ്യമായി ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ വാഹിദിനെ ചടങ്ങിൽ അനുമോദിച്ചു.