പരമ്പരാഗതമായി സമുദായങ്ങൾ പങ്കുവെച്ച സ്നേഹവിശ്വാസങ്ങളിൽനിന്നാണ് അടിയുറച്ച മതവിശ്വാസം സംജാതമായിട്ടുള്ളത്. അതിന്, ഹിന്ദു മുസ്ലിം ക്രിസ്ത്യാനികൾ തമ്മിൽ സാംസ്കാരികമായി ഒരുമയോടെ കഴിയണം.കുടുംബങ്ങൾ തമ്മിൽ ആഹ്ലാദവും ദുഃഖവും പങ്കുവയ്ക്കണം. കുഞ്ഞുങ്ങൾ എന്റെയും നിന്റെയും വ്യത്യാസമില്ലാതെ വളരണം. ജാതിയുടെയും മതത്തിന്റെയും വേലികൾക്കപ്പുറം ദൈവത്തോളം ഉയരമുള്ള ഉൽപ്പന്നമാണ് സത്യത്തിൽ സ്നേഹം. അത്തരം സ്നേഹം പ്രഭാപിക്കാൻ വൃതശുദ്ധിയും റംസാനും അനുഗ്രഹീതമാണ്. സംസ്കാരത്തിന്റെ പടികൾ കയറിപ്പോകാൻ താങ്ങാവുന്ന കൈവരികൾ ആയിരിക്കണം മതവിശ്വാസവും ദൈവവിശ്വാസവും.
Sri. Pinarayi Vijayan
Hon’ble Chief Minister of Kerala