കോൺഗ്രസ്‌ തകർച്ചയിൽ: കല്ലടനാരായണപിള്ള

0

വട്ടിയൂർക്കാവ് :- രാജ്യത്ത് കോൺഗ്രസ്‌ തകർച്ചയിലെന്ന് ജനാധിപത്യ കേരള കോൺഗ്രസ്‌ നേതാവ് കല്ലടനാരായണപിള്ള
എൽഡിഎഫ് കാച്ചാണി മേഖലാ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടായിരത്തി പത്തൊൻപതിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ തെറ്റിധരിക്കപ്പെട്ട് കോൺഗ്രസിന്റെ പിറകേപോയി കേരളത്തിന് യാതൊരു പ്രയോജനവും ഉണ്ടായില്ല.കോൺഗ്രസ്‌ നേതാക്കൾ കൂട്ടംകൂട്ടമായി ബിജെപിയിലേക്ക് ചേക്കേറാൻ തയ്യാറെടുത്തു നിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ മതേതര ജനാധിപത്യ കക്ഷികളുടെ പ്രതീക്ഷ ഇടതുപക്ഷ കക്ഷികളിലാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം സുനിശ്ചിതമെന്ന് കല്ലടനാരായണപിള്ള പറഞ്ഞു.
കൺവെൻഷൻ സിപിഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽകുമാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സി.ഹരീഷ് അധ്യക്ഷത വഹിച്ചു.
എൽഡിഎഫ് നേതാക്കളായ അഡ്വ.എസ്., പഴനിയാപിള്ള,കെ.പ്രതാപ് കുമാർ,കാച്ചാണി വാർഡ് കൗൺസിലർ പി.രമ,എസ്.സതീഷ്കുമാർ,അരവിന്ദൻ,സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51