2024ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനകമ്ബനികളുടെ പട്ടികയില്‍ ജി.സി.സിയില്‍ നിന്നും മൂന്ന് എയർലൈനുകളും ഇടംപിടിച്ചു
യു.എ.ഇയില്‍ നിന്നുള്ള എമിറേറ്റ്സ്, ഇത്തിഹാദ് എയർലൈനുകളും ഖത്തർ എയർവേയ്സുമാണ് പട്ടികയില്‍ ഇടംപിടിച്ച കമ്ബനികള്‍.എയർ ന്യൂസിലാൻഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ക്വാന്റാനസ്, വിർജിൻ ആസ്ട്രേലിയ എന്നി കമ്ബനികളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എത്തിഹാദ് എയർവേയ്സ്, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ്, നിപ്പോണ്‍ എയർവേയ്സ്, ഫിൻഎയർ, കാത്തി പസഫിക് എയർവേയ്സ്, അലസ്ക എയർലൈൻ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് വിമാന കമ്ബനികള്‍.അലസ്ക എയർ ഉള്‍പ്പടെ വിമാനങ്ങളിലെ സുരക്ഷാവീഴ്ചകള്‍ സംബന്ധിച്ച റിപ്പോർട്ടുകള്‍ക്കിടെയാണ് സുരക്ഷിതമായ എയർലൈനുകളുടെ പട്ടിക വീണ്ടും പുറത്ത് വന്നിരിക്കുന്നത്. പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന്‍റെ ഡോർ തകർന്ന് തെറിച്ച് പോയതിനെ തുടർന്നാ അലസ്ക എയർലൈനിന്റെ ബോയിങ്ങ് 737 വിമാനം അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ഡോർ ഇളകിത്തെറിച്ച് ഫോണും മറ്റു വസ്തുക്കളും പുറത്തേക്ക് വീഴുന്ന ഭയാനകമായ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡോർ തകർന്ന് കാബിനില്‍ സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ടാണ് വിമാനം പോർട്ട്ലാന്‍റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കിയത്