കാടിന്റെ കാവാലാളാകാന്‍ കാടിന്റെ മക്കള്‍ ;ഗോത്ര വിഭാഗത്തില്‍ നിന്നുള്ള 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് ഫെബ്രുവരി 11 ന്

0

കാടറിയുന്ന കാടിന്റെ മക്കള്‍ അതിന്റെ സംരക്ഷണം ഏറ്റെടുക്കുന്നു. ആദിവാസി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് നയിക്കുന്നതിനും സ്വാഭാവിക വനസംരക്ഷണം സാധ്യമാക്കുന്നതിനുമായി വനം വകുപ്പ് 500 ഗോത്ര വിഭാഗക്കാരെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ സംഘം സേനയിലേയ്ക്ക് സജ്ജമായി. പി.എസ്.സി. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമതിരായ ബീറ്റ് ഫോറസ്റ്റ് ആഫീസര്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡ് ഫെബ്രുവരി 11 രാവിലെ 7.30-ന് തൃശൂര്‍ പോലീസ് അക്കാദമിയില്‍ നടക്കും. വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും. പട്ടികജാതി-പട്ടിക വര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയാകും.
വാളയാര്‍ സ്റ്റേറ്റ് ഫോറസ്സ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റൂട്ടില്‍ എന്റോള്‍ ചെയ്ത 123-ാമത് ബാച്ചിലെ 238 പേരും, അരിപ്പ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റൂട്ടില്‍ എന്റോള്‍ ചെയ്തിട്ടുള്ള 87-ാമത് ബാച്ചിലെ 222 പേരും ഉള്‍പ്പെടെ ആകെ 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരാണ് സേനയുടെ ഭാഗമാകുന്നത്.
372 പുരുഷന്‍മാരും, 88 വനിതകളും ഇതില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരം- 18, പത്തനംതിട്ട- 10, കൊല്ലം- 10, കോട്ടയം- 21, ഇടുക്കി- 35, എറണാകുളം- 12, തൃശൂര്‍- 9, പാലക്കാട്- 57, മലപ്പുറം- 28, കോഴിക്കോട്- 16, കണ്ണൂര്‍- 44, വയനാട്- 161, കാസര്‍കോട്- 39 എന്നിങ്ങനെയാണിത്.
9 മാസം നീണ്ടുനിന്ന പരീശീലന കാലയളവില്‍ മൂന്നുമാസത്തെ പോലീസ് പരിശീലനത്തില്‍ ഐ പി സി, സി ആര്‍ പി സി തുടങ്ങിയ നിയമങ്ങളും, പരേഡ്, ആയുധ പരീശീലനം എന്നിവയും ലഭിച്ചിട്ടുണ്ട്. ആറുമാസത്തെ ഫോറസ്ട്രി പരിശീലനത്തില്‍ വന നിയമങ്ങള്‍, ഫോറസ്റ്റ് മാനേജ്മെന്റ് തുടങ്ങിയ 14 വിഷയങ്ങളും, നൂതന സാങ്കേതിക വിദ്യകളായ ഡ്രോണ്‍ സര്‍വൈലന്‍സ്, ടോട്ടല്‍ സ്റ്റേഷന്‍, സ്നേക് റെസ്‌ക്യു, വിവിധ മനുഷ്യ-വന്യജീവി സംഘര്‍ഷ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയിലും പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ കേരള ഫയര്‍ അക്കാഡമിയുടെ ജംഗിള്‍ സര്‍വ്വൈവല്‍, ദുരന്ത നിവാരണം എന്നിവയുടെ പരിശീലനവും നല്‍കിയിട്ടുണ്ട്.
വകുപ്പുമേധാവി ഗംഗ സിംഗ് ഐ എഫ് എസ് അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫിനാന്‍സ്, ബഡ്ജറ്റ്& ആഡിറ്റ്) ഡോ. പി. പുകഴേന്തി, അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്ട്രി) & CEO CAMPA ഡോ.എല്‍ ചന്ദ്രശേഖര്‍. അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ് & ഫോറസ്റ്റ് ഇന്റലിജന്‍സ്) പ്രമോദ് ജി കൃഷ്ണന്‍, അഡീ. ഡയക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ട്രൈനിംഗ്) & ഡയറക്ടര്‍ KEPA ഗോപേഷ് അഗര്‍വാള്‍, അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഇക്കോ ഡെവലപ്പ്‌മെന്റ് & ട്രൈബല്‍ വെല്‍ഫെയര്‍ (റീബില്‍ഡ് കേരള) ജെ.ജസ്റ്റിന്‍ മോഹന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എച്ച്.ആര്‍.ഡി.) ഡി.കെ.വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. അടലരസന്‍ നന്ദി പറയും.
DR. Rema.V
Forest.PRO
9497850349

You might also like

Leave A Reply

Your email address will not be published.