എറണാകുളം ഭാരത് ഭവൻ ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ നടന്ന പ്രവാസി ഭാരതീയ കേരള പുരസ്ക്കാര സമർപ്പണ ചടങ്ങ് കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉത്ഘാടനം ചെയ്യുതു

0

കൊച്ചി: ചരിത്രത്തിൻ്റെ ഓരോ ദിശയിലും നിറഞ്ഞു നിൽക്കുന്ന
കൊച്ചിയുടെ അഭിമാനമായ രണ്ട് മഹത് വ്യക്തികൾക്ക്
അവരുടെ കാഴ്ചപ്പാടുകളുടെ അംഗീകാരമായി പ്രവാസി ഭാരതീയ അവാർഡുകൾ ലഭിച്ചത് നാടിൻ്റെ അപൂർവ്വ ഭാഗ്യമായി കാണുന്നുവെന്നു മേയർ അഡ്വ. എം. അനിൽകുമാർ അഭിപ്രായപ്പെട്ടു.
ഇരുപത്തിരണ്ടാമത്
പ്രവാസി ഭാരതീയ ദിനാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ദ മാൻ ഓഫ് വിഷൻ അവാർഡ് ജസ്റ്റിസ് കെ. നാരായണക്കുറുപ്പിനും ഡോ. സെബാസ്റ്റ്യൻ പോളിനും സമർപ്പിച്ചു
സംസാരിക്കുകയായിരുന്നു മേയർ .
സമൂഹത്തിനെ നേർ ദിശയിലേക്ക് നയിക്കുവാൻ ഇരുവരുടെയും ഇത:പര്യന്തമുള്ള പ്രവർത്തനങ്ങൾ വമ്പിച്ച മുതൽ കൂട്ടാണെന്നു മേയർ
കൂട്ടിച്ചേർത്തു. ഭാരത് ടൂറിസ്റ്റ് ഹോം ഹാളിൽ നടന്ന ചടങ്ങിൽ എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ
പ്രവാസി ബന്ധു ഡോ.
എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ച്.
പ്രശസ്തിപത്രം പ്രസ്
ക്ലബ് പ്രസിഡണ്ട് എം.
ആർ. ഹരികുമാർ അവാർഡ് ജേതാക്കൾക്ക് നൽകി. പ്രവാസി ഭാരതീയ അവാർഡ് സ്വീകരിച്ച ജേബി കെ.
ജോൺ, സത്താർ ആദൂർ , ഡോ: ഗ്ലോബൽ ബഷീർ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു. ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ ഫൗണ്ടേഷൻ ജന: സെക്രട്ടറി കെ.എം. നാസർ, കെ.എൻ എ
അമീർ കൊടുങ്ങല്ലൂർ ടി.എം.
ഷാഫി, മുരുകൻ കുട്ടി, സി .എസ് . ഹരിദാസ്, മജീദ് ഹാജി വടകര, ആലു മുഹമ്മദ് മാള, പ്രദീപ് പെരുമ്പാവൂർ, ഫൗസിയ സെയ്തുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

You might also like

Leave A Reply

Your email address will not be published.