iffk വിദ്യാർത്ഥികൾക്ക് ദിവസവും സൗജന്യ ഉച്ചഭക്ഷണം

0

രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് കേരള ഫിലിം പ്രൊഡ്യുസേഴ്സ്  അസോസിയേഷനും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു .ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഉദ്ഘാടനം ചെയ്തു.ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ് , ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റി സെക്രട്ടറി കല്ലിയൂർ ശശി, കെ.എസ്.പി.എ. വൈസ് പ്രസിഡന്റ് ജി സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു . ടാഗോർ തിയറ്റർ പരിസരത്തെ എക്സിബിഷൻ സ്റ്റാളിൽ ദിവസവും ഉച്ചയ്ക്ക് ഒന്ന് മുതൽ രണ്ടു വരെയാണ് ഭക്ഷണവിതരണം.

You might also like

Leave A Reply

Your email address will not be published.