എൻജിനീയർമാരുടെ അന്താരാഷ്ട്ര സംഘടനയായ ഐ ട്രിപ്പിൾ ഇ യുടെ കേരള ഘടകത്തിന്റെ 40 ആം വർഷത്തെ ആഘോഷങ്ങൾ തിരുവന്തപുരം മസ്കറ്റ് ഹോട്ടലിൽ

0

എൻജിനീയർമാരുടെ അന്താരാഷ്ട്ര സംഘടനയായ ഐ ട്രിപ്പിൾ ഇ യുടെ കേരള ഘടകത്തിന്റെ 40 ആം വർഷത്തെ ആഘോഷങ്ങൾ ഈ മാസം 10 ന് (ഞായറാഴ്ച ) തിരുവന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നടക്കും. ഐ ട്രിപ്പിൾ ഇ പ്രസിഡന്റും അമേരിക്കയിലെ വിർജീനിയ ടെക് അഡ്വാൻസ്ഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രൊഫ. സയ്ഫുർ റഹ്മാൻ ഉദ്ഘാടനം ചെയ്യും. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിൽ ഐ ട്രിപ്പിൾ ഇ യുടെ പങ്ക് എന്ന വിഷയത്തിൽ അദ്ധേഹം മുഖ്യ പ്രഭാഷണം നടത്തും. കേരള ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടർ ഹരികിഷോർ ഐഎഎസ് മുഖ്യാതിഥിയായി പങ്കെടുക്കും. ഐ ട്രിപ്പിൾ ഇ കേരളാഘടകം ചെയർമാൻ പ്രൊഫ. മുഹമ്മദ് കാസിം അദ്ധ്യക്ഷത വഹിക്കും. ഐ ട്രിപ്പിൾ ഇ യുടെ ഗ്ലോബൽ ഭാരവാഹികളായ ജിൽ ഗോസ്റ്റിൻ, ദീപക് മാത്തൂർ, ദേബബ്രത ദാസ് എന്നിവർ ഓൺലൈനായി പങ്കെടുക്കും.

കേരള നോളഡ്ജ് എക്കണോമി മിഷനുമായും ഇൻ ആപ്പുമായും ചടങ്ങിൽ ധാരണാപത്രം ഒപ്പ് വയ്ക്കും. കെ-ഡിസ്ക്ക് മെംബർ സെക്രട്ടറി ഡോ.പി.വി. ഉണ്ണികൃഷ്ണൻ പങ്കെടുക്കും. ഐ ട്രിപ്പിൾ ഇ ഇന്ത്യ കൗൺസിലിന്റെ മൂവ് ഇന്ത്യ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച സോളാർ മൊബൈൽ ചാർജ്ജർ മൂവ് ഇന്ത്യ കോർഡിനേറ്റർക്ക് കൈമാറും. കേരള ഘടകത്തിന്റെ മുതിർന്ന അംഗങ്ങളെയും മുൻ ചെയർമാൻമാരെയും ചടങ്ങിൽ ആദരിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് 40 ആം വർഷാഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കേരള ഘടകം ഭാരവാഹികൾ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.