സമ്മേളനത്തിന്റെ അധ്യക്ഷനായി യുഎഇ സുല്‍ത്താന്‍ അല്‍ ജാബര്‍ ചുമതലയേറ്റു. സിഒപി27 അധ്യക്ഷനായിരുന്ന ഈജിപ്ത് പ്രസിഡന്റ് സമേഹ് ഷൗക്രിയില്‍ നിന്നാണ് അല്‍ ജാബര്‍ അധ്യക്ഷപദം ഏറ്റു വാങ്ങിയത്.‘‘സിഒപി അധ്യക്ഷനായുള്ള എന്റെ അവസാനദിനമാണിന്ന്. ഈ ഉത്തരവാദിത്വം ഈജിപ്ത് യുഎഇക്ക് കൈമാറുകയാണ്. ലോകം അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതില്‍ അടുത്ത അധ്യക്ഷന്‍ സുല്‍ത്താന്‍ അല്‍ ജാബറും സംഘവും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’’ ഷമേഹ് ഷൗക്രി പറഞ്ഞു.കാലാവസ്ഥാ മാറ്റത്തിനെതിരേ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അധ്യക്ഷപദം ഏറ്റെടുത്തുകൊണ്ട് സുല്‍ത്താന്‍ അല്‍ ജാബര്‍ മറ്റ് അംഗരാജ്യങ്ങളോട് പറഞ്ഞു. ഇതിനായുള്ള അജണ്ടകള്‍ നടപ്പാക്കുന്നതിനായി നമുക്ക് ഒന്നിച്ചുനില്‍ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവുമായി സുല്‍ത്താന്‍ അല്‍ ജാബര്‍ കൂടിക്കാഴ്ച നടത്തി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന്, ഭൂപേന്ദര്‍ യാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുല്‍ത്താന്‍ അല്‍ ജാബര്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.