ഡോ.എ പി ജെ അബ്ദുൽകലാം സ്റ്റഡിസെൻ്റെർ സംഘടിപ്പിക്കുന്ന ബട്ടർഫ്ളൈ 2K23 ഡിസംബർ 9.10 തീയതികളിൽ

0

(അഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ കലാ മത്സരങ്ങൾ)
2023 ഡിസംബർ 9.10 തീയതികളിൽ
ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ, ഗവ.എൽ.പി.സ്കൂൾ, കോട്ടൺഹിൽ, തിരുവനന്തപുരം

പ്രിയ മിത്രമേ
ഡോ.എ പി ജെ അബ്ദുൽകലാം സ്റ്റഡി സെൻ്റെറിൻ്റെ നേതൃത്വത്തിൽ അഞ്ച് വയസ്സുവരെയുള്ള (LKG, UKG, അംഗൻവാടി) കുട്ടികളുടെ സംസ്ഥാനതല കലാമത്സരം ബട്ടർഫ്ലൈ 2K23 ഡിസംബർ 9,10 തീയതികളിൽ തിരുവനന്തപുരത്ത് ഗവ.കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലും, ഗവ. കോട്ടൺഹിൽ എൽ.പി.സ്കൂളുകളിലും
വച്ച് നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. ചിത്രരചന (പെൻസിൽ), ചിത്രരചന( ചായംനിറയ്ക്കൽ), കഥാകഥനം (മലയാളം), കഥാകഥനം (ഇംഗ്ലീഷ്), നെഴ്സറി ഗാനം (മലയാളം), നെഴ്സറിഗാനം (ഇംഗ്ലീഷ് ), ലളിതസംഗീതം, സിനിമാഗാനം, ആക്ഷൻ സോങ്ങ് സിംഗിൾ (ഇംഗ്ലീഷ് ), ആക്ഷൻ സോംങ്ങ് സിംഗിൾ (മലയാളം) ,ഫാൻസിട്രസ്സ്,നാടോടിനൃത്തം , സിനിമാറ്റിക് ഡാൻസ് (സിംഗിൾ ) സിനിമാറ്റിക്ഡാൻസ് (ഗ്രൂപ്പ്) സിനിമാഗാനം (ഗ്രൂപ്പ് ) ആക്ഷൻ സോംങ്ങ് മലയാളം (ഗ്രൂപ്പ്) ആക്ഷൻ സോംങ്ങ് ഇംഗ്ലീഷ് (ഗ്രൂപ്പ്) ഗ്രാമീണസംഘനൃത്തം, സംഘനൃത്തം, പുഞ്ചിരി മത്സരം, ബേബി കിംങ്, ബേബി ക്യൂൻ, ദേശീയഗാനം (ഗ്രൂപ്പ്)
എന്നീ ഇനങ്ങളിലാണ് മത്സരം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടാണ് മത്സരങ്ങൾ ,ദേശീയ ഗാന മത്സരത്തിന്ആൺ പെൺ വേർതിരിവില്ല, ഒരു കുട്ടിയ്ക്ക് 6 സിംഗിൾ ഇനങ്ങളിലും 4 ഗ്രൂപ്പിനങ്ങളിലും പങ്കെടുക്കാം,
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കേറ്റും, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സർട്ടിഫിക്കേറ്റും,ട്രോഫിയും വിതരണം ചെയ്യും. പുഞ്ചിരിമത്സരം, ബേബി ക്യൂൻ, ബേബി കിംങ് മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനം നൽകുന്നതാണ്.ഏറ്റവും കടുതൽ പോയിന്റ് നേടുന്ന സ്ഥാപനത്തിനും, രണ്ടാംസ്ഥാനം ലഭിക്കുന്ന സ്ഥാപനത്തിനും,ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്ഥാപനത്തിനും പ്രത്യേക ട്രോഫികൾ നൽകുന്നതാണ് , ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആൺകുട്ടിയ്ക്കും, പെൺകുട്ടിയ്ക്കും പട്ടം നൽകി ആദരിക്കും. പോയിന്റ് കണക്കാക്കുന്ന രീതി
ഒന്നാംസ്ഥാനം – 5 പോയിന്റ്
രണ്ടാംസ്ഥാനം – 3 പോയിന്റ്
മൂന്നാംസ്ഥാനം – 1 പോയിന്റ്
തുല്യത വന്നാൽ ഗ്രൂപ്പിനങ്ങൾ പരിഗണിക്കുന്നതാണ് വിശദവിവരങ്ങൾക്കും ,രജിസ്ട്രേഷനും ,
9946949500,9605302715എന്നീ നമ്പരുകളിൽ ബന്ധപ്പെടൂക ഇമെയിൽ: apjabdulkalamstudycentre@gmail.com

You might also like

Leave A Reply

Your email address will not be published.