എം എ യൂസഫലിക്ക് ജന്മദിന ആശംസകൾ നേർന്നു മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എക്സ് കൗൺസിലുമായ വൈ എം താജുദ്ദീൻ

0

ജന്മം കൊണ്ടും കർമ്മം കൊണ്ടും സർവ്വശക്തനായ നാഥൻ തന്നെ ഏൽപ്പിച്ച ദൗത്യം ജന നന്മക്കായി വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്ന എം എ യൂസഫലി സാഹിബിന് അല്ലാഹുവേ നീ ദീർഘായുസ്സ് നൽകി അദ്ദേഹത്തിനും കുടുംബത്തിനും ആയുരാരോഗ്യസൗഖ്യ സൗഭാഗ്യങ്ങളും നൽകി ഇനിയും അനേകം അനേകം വർഷം ജന്മദിനാശംസകൾ നേരാൻ ഞങ്ങൾക്ക് അവസരം നൽകി അദ്ദേഹത്തിനെ കാത്തുരക്ഷിക്കണമേ….
ഓരോ ദിവസവും രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് ചുറ്റി സഞ്ചരിച്ച് തന്റെ വ്യവസായികമായ കാര്യങ്ങൾക്കും മറ്റു പൊതു പരിപാടികൾക്കുമായി കറങ്ങിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിനെ ക്ഷീണിതനായി ഇതേവരെ കണ്ടിട്ടില്ല. അല്ലാഹു അദ്ദേഹത്തിന് മനസന്തോഷവും സംതൃപ്തിയും സമാധാനവും നൽകി സദാ കാത്തു രക്ഷിക്കുമെന്നുള്ള കാര്യത്തിൽ നാമെല്ലാം സംതൃപ്തരാണ്.
ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തുമായി അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും മറ്റു വ്യവസായ സംരംഭങ്ങളും വളർന്നു വലുതായി കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ദുബായിയിൽ വച്ച് C.H മുഹമ്മദ് കോയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ പുരസ്കാര വിതരണ പരിപാടിയിൽ വെച്ച് മുഹമ്മദ് കോയ സ്മാരക പുരസ്കാരം എം എ യൂസഫലി സാഹിബിന് നൽകുകയുണ്ടായി. C.H മുഹമ്മദ് കോയ എന്ന അതിശക്തനായ നേതാവിന്റെ പേരിലുള്ള ആ പുരസ്കാരത്തിന് സർവദായോഗ്യൻ എം എ യൂസഫലി സാഹിബ് തന്നെയാണ്. പിന്നോക്കത്തിൽ നിന്നും പിന്നോക്കത്തിലേക്ക് തള്ളപ്പെട്ടു കൊണ്ടിരുന്ന ഒരു സമുദായത്തെ സാമൂഹ്യ സാമുദായിക വിദ്യാഭ്യാസ മേഖലകളിലെല്ലാം മുൻപിലേക്ക് നയിക്കുകയും.രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടി ശബ്ദിക്കുകയും ചെയ്ത C. H മുഹമ്മദ് കോയ എന്ന മഹാന്റെ പേരിലുള്ള ആ പുരസ്കാരം യൂസഫലി സാഹിബിന് അല്ലാതെ മറ്റാർക്കു നൽകാൻ?
C.Hന്റെ മകൻ m.k മുനീർ സാഹിബിൽ നിന്നും ആ പുരസ്കാരം ഏറ്റു വാങ്ങിയ യൂസഫലി സാഹിബിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.
സാദിക്കലി ശിഹാബ് തങ്ങൾ, p.k കുഞ്ഞാലിക്കുട്ടി സാഹിബ്, മുനവ്വറലി ശിഹാബ് തങ്ങൾ, m.p മാർ,mla മാർ ദുബായിലെയും നാട്ടിലെയും പ്രമുഖ വ്യക്തിത്വങ്ങൾ സി എച്ച് കുടുംബാംഗങ്ങൾ തുടങ്ങിയവർ ഉൾപ്പെടെ വമ്പിച്ച ജനാവലിയാണ് ആ മീറ്റിങ്ങിൽ പങ്കെടുത്തത്.
ഇന്ന് ഏറ്റവും വലിയ സമ്പന്നരായ പത്തു മലയാളികളിൽ ഒന്നാമൻ യൂസഫലി സാഹിബാണ്. അതിനോടൊപ്പം ഏറ്റവും വലിയ കാരുണ്യ പ്രവർത്തനങ്ങളിലും ആതുരസേവന രംഗത്തും ഒന്നാമൻ യൂസഫലി സാഹിബ് തന്നെ.
തന്റെ പ്രസംഗത്തിൽ കൂടി യൂസഫലി സാഹിബ് പറഞ്ഞ ഒരു ഉപദേശം നാമെല്ലാം ഓർക്കുന്നത് നന്നായിരിക്കും. “മരണാനന്തരവും നമുക്കൊരു ജീവിതമുണ്ട് ആ ജീവിതത്തിലേക്കുള്ള ഒരുക്കമാണ് നമ്മൾ ഇപ്പോൾ നടത്തുന്നത്. അവിടെ ജീവിതം സന്തോഷപ്രദമാകണമെങ്കിൽ ഇവിടെ കാരുണ്യ പ്രവർത്തനങ്ങൾ ശക്തമാക്കണം. വിശക്കുന്ന എല്ലാപേർക്കും ഭക്ഷണം ഉറപ്പാക്കണം.C. H എന്ന മഹാന്റെ ഓർമ്മയ്ക്കായി നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും അദ്ദേഹത്തിന്റെ പരലോക ജീവിതം സമ്പന്നമാക്കും. മരണപ്പെട്ട നമ്മുടെ മാതാപിതാക്കൾക്കായി നാം നടത്തുന്ന ഓരോ പ്രാർത്ഥനയും അവർക്കുള്ള വെളിച്ചമാണ് “. യൂസഫലി സാഹിബിന്റെ ഈ ഉപദേശം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന് ഒരിക്കൽ കൂടി ആയിരമായിരം ജന്മദിനാശംസകൾ.
വൈ എം താജുദ്ധീൻ

You might also like

Leave A Reply

Your email address will not be published.