വിഴിഞ്ഞം ഇൻറർനാഷണൽ പോർട്ട് പ്രൊട്ടക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സമ്മേളനം ഉച്ചക്കട ടി. ജെ. എം ആഡിറ്റോറിയത്തിൽ നടന്നു

0

വിഴിഞ്ഞം ഇൻറർനാഷണൽ പോർട്ട് പ്രൊട്ടക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തുറമുഖത്തിന് വേണ്ടി നിലകൊണ്ട ജനകീയ സമിതിയിലെ സമര പോരാളികൾക്ക് ആദരവും പോർട്ടുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസങ്ങളെ കുറിച്ചുള്ള സെമിനാറും ഉൾപ്പെടുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഭാവി തലമുറകളുടെ നാഴികക്കല്ല് എന്ന സമ്മേളനം ഉച്ചക്കട ടി. ജെ. എം ആഡിറ്റോറിയത്തിൽ നടന്നു
സംഘടനയുടെ ജനറൽ കൺവീനർ ശ്രീ ചൊവ്വര സുനിൽ നാടാർ അധ്യക്ഷത വഹിച്ച സമ്മേളനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഭഗത് റൂഫസ് ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ് ശ്രീ ഷിബു ആർ. വി മുഖ്യപ്രഭാഷണം നടത്തി
മുതിർന്ന മാധ്യമപ്രവർത്തകനായ ശ്രീ ഏലിയാസ് ജോൺ ശ്രീ നാണു വിശ്വനാഥൻ എന്നിവർ തൊഴിലവസരങ്ങളെ കുറിച്ചുള്ള സെമിനാറിന് നേതൃത്വം നൽകി.സമ്മേളനത്തിൽ ജനകീയ സമിതിയിലെ സമര പോരാളികൾക്ക് ആദരം നൽകി സെക്രട്ടറി ശ്രീ നിനു ടി.പി സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡൻറ് ശ്രീ കാഞ്ഞിരംകുളം സുദർശനൻ മുല്ലൂർ വാർഡ് കൗൺസിലർ ശ്രീമതി ഓമന വെങ്ങാനൂർ വാർഡ് കൗൺസിലർ ശ്രീമതി സിന്ധു വിജയൻ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഗീത കോട്ടുകാൽ ഗ്രാമപഞ്ചായത്തംഗം ശ്രീമതി അമ്പിളി ബിജെപി ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ പൂങ്കുളം സതീഷ് ഐ എൻ എൽ ജില്ലാ വൈസ് പ്രസിഡൻറ് ശ്രീ വിഴിഞ്ഞം സഫറുള്ള ഖാൻ കോൺഗ്രസ് കോവളം ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ശ്രീ ഉച്ചക്കട സുരേഷ് മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീ കുഴിവിള ശശി എന്നിവർ സംസാരിച്ചു ശ്രീ ഗോപാലകൃഷ്ണൻ നന്ദി പ്രകാശനം നടത്തി.

You might also like

Leave A Reply

Your email address will not be published.