കേരള ഫോറസ്ററ് ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന്

0

തിരുവനന്തപുരം : കേരള ഫോറസ്ററ് ഡ്രൈവേഴ്സ് അസോസിയേഷൻ മുപ്പത്തി ഒൻപതാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 14 ശനയാഴ്ച തിരുവനന്തപുരം തമ്പാനൂർ റെയിൽവേ ഹാളിൽ നടക്കും.
രാവിലെ 10.30 ന് മന്ത്രി ആന്റണി രാജു പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. അരിക്കൊമ്പൻ, പി ടി 7 ദൗത്യ സംഘത്തിലെ സാരഥികളെ മന്ത്രി ആദരിക്കും.അസോസിയേഷൻ സംസ്ഥാന പ്രഡിഡന്റ് കെ. ആർ. പ്രതാപ് അധ്യക്ഷനായിരിക്കും. അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ എസ്.
എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയ നേടിയവരെ തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ അനുമോദിക്കും.സർവീസിൽ നിന്ന് വിരമിച്ച ഫോറസ്റ്റ് ഡ്രൈവർമാരെ ഫോറസ്റ്റ് ഫോഴ്സ് തലവൻ ഗംഗാ സിംഗ് ആദരിക്കും.ജീവകാരുണ്യ പ്രവർത്തന ഫണ്ട്‌ ഡോ. പുകഴേന്തി വിതരണം ചെയ്യും. മികച്ച സാമൂഹ്യ പ്രവർത്തനങ്ങൾക്ക് അർഹരായ അംഗങ്ങളെ ഡി. കെ. വിനോദ്കുമാർ
അനുമോദിക്കും. മികച്ച സംഘടനാ പ്രവർത്തനം നടത്തിയ ജില്ലാ കമ്മിറ്റിയ്ക്കുള്ള പുരസ്‌കാരം കെ. എ. പ്രദീപ്കുമാർ വിതരണം ചെയ്യും.


കൗൺസിലർ പി.ഹരികുമാർ ,അസോസിസിഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. ഡി. ബിജു,
എസ്. വി. വിനോദ്, വി. എസ്
രാഗേഷ്, ബി. ദിലീഫ്, എസ്. വിനോദ്കുമാർ, ബി. എസ്. ഉണ്ണിമോൻ, എ. അബ്‌ദുൾ മനാഫ്, ഡി. ജയൻ, സി. ബി. ഉണ്ണികൃഷ്ണൻ, ഡോ. രാധാകൃഷ്ണൻ, വിജി പി. വർഗീസ്, സ്‌കറിയ വർഗീസ് , സ്വാഗത സംഘം ചെയർമാൻ മെറി ജോസ് തുടങ്ങിയവർ സംസാരിക്കും.
ഉച്ചക്ക് 2 ന് നടക്കുന്ന പ്രതിനിധി സമ്മേളനം
ജി. പനീന്ദ്രകുമാർ റാവു ഉദ്ഘാടനം ചെയ്യും.

റഹിം പനവൂർ
ഫോൺ : 9946584007

You might also like

Leave A Reply

Your email address will not be published.