വെള്ളയമ്പലത്ത് പോലീസ് ജീപ്പിന് തീ പിടിച്ചു

0

ബുധനാഴ്ച അഞ്ചരയോടെ കൂടി ഓടിക്കൊണ്ടിരുന്ന സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി കമാൻഡറുടെ KL01BQ1767 മഹീന്ദ്ര സൈലോ വാഹനത്തിന്റെ എസിയുടെ ഗ്യാസ് ലീക്ക് ആയതിനെ തുടർന്ന് കത്തി. നിമിഷ നേരം കൊണ്ട് വാഹനം പൂർണ്ണമായും കത്തുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം അഗ്നിശമന നിലയത്തിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് ജയകുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ചന്ദ്രൻ എ, ജസ്റ്റിൻ എസ് ഇ, സനിത്ത് ആർഎസ്, ശരത്ത് ആർ എന്നിവർ അടങ്ങിയ സംഘമാണ് അഗ്നിശമന പ്രവർത്തനങ്ങളിൽ പങ്കെടുത്തത്.

You might also like

Leave A Reply

Your email address will not be published.