ഭാസ്ക്കരൻ മാഷിന്റെ ഗാന രചനകൾ സാഹിത്യ മഹിമയുള്ളത്-പ്രഭാവർമ്മ

0

തിരു:- മലയാള ചലച്ചിത്ര ഗാന ശാഖയിൽ സാഹിത്യത്തിനു കൂടി മുൻഗണന നൽകുന്ന പ്രതിഭാശാലിയായിരുന്നു പി.ഭാസ്ക്കരൻ മാഷെന്ന് കവി പ്രഭാവർമ്മ അഭിപ്രായപ്പെട്ടു. മാഷിന്റെ ഓരോ ഗാനങ്ങളും കേൾക്കുമ്പോൾ തന്നെ ആ ഗാനത്തിന്റെ വരികളിൽ സാഹിത്യ ഗന്ധം കാണാമെന്നും പി.ഭാസ്ക്കരൻ ജൻമശതാബ്ദി ഗാനാർച്ചന വൃശ്ചിക പൂ നിലാവേ ഉൽഘാടനം ചെയ്ത് പ്രഭാവർമ്മ ഓർമ്മിപ്പിച്ചു. പ്രേം നസീർ സുഹൃത് സമിതി ഭാരത് ഭവനിൽ ഒരുക്കിയ ചടങ്ങിൽ സമിതിയിലെ ബാലതാരം ഗൗരീ കൃഷ്ണ അഭിനയിച്ച അർദ്ധരാത്രി 12 മുതൽ 6 വരെ എന്ന ചിത്രത്തിന്റെ ലോഗോ പ്രകാശനം പ്രഭാവർമ്മയും പോസ്റ്റർ പ്രകാശനം സംവിധായകൻ ബാലു കിരിയത്തും നിർവ്വഹിച്ചു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഉപഹാരങ്ങളും സമർപ്പിച്ചുഗാനാ ർച്ചനയിൽ ഭാസ്ക്കരൻ മാഷിന്റെ ആദ്യ ഗാനം പാടിയ ഗായിക ഭാവനാ രാധാകൃഷ്ണൻ സമിതിയുടെ പാട്ടിന്റെ പാലാഴി എന്ന സംഗീത കൂട്ടായ്മയുടെ ലോഗോയും പ്രകാശനം ചെയ്തു. ചലച്ചിത്ര താരങ്ങളായ വഞ്ചിയൂർ പ്രവീൺ കുമാർ , സോണിയാ മൽഹാർ, സംവിധായകൻ ടി.എസ്.സജി, മണക്കാട് രാമചന്ദൻ , കുന്നത്തൂർ ജയപ്രകാശ്, സമിതി ഭാരവാഹികളായ പനച്ചമൂട് ഷാജഹാൻ, തെക്കൻ സ്റ്റാർ ബാദുഷ, ഡോ: വാഴമുട്ടം ചന്ദ്രബാബു, ഗോപൻ ശാസ്തമംഗലം, ബാലചന്ദ്രൻ ,എം.എച്ച്. സുലൈമാൻ എന്നിവർ സംബന്ധിച്ചു. ഗായകരായ തേക്കടി രാജൻ, അജയ് വെള്ളരിപ്പണ, ഷം നാദ്‌ ഭാരത്, ജ്യോതിനാഥ്, മിനിമോൾ , അജിത് കുമാർ , കീർത്തന എന്നിവർ ഭാസ്ക്കരൻ മാഷിന്റെ ഗാനങ്ങൾ ആലപിച്ചു.

You might also like

Leave A Reply

Your email address will not be published.