പ്രേം നസീർ സുഹൃത് സമിതി ഓണസ്നേഹാദരവ്

0

തിരു: പ്രേം നസീർ സുഹൃത് സമിതിയും കവടിയാർ ടി എം സി മൊബൈൽ ടെക്നോളജിയും സംയുക്തമായി സംഘടിപ്പിച്ച ഓണ നിലാവ് 2023 പരിപാടികൾ ഹസൻ മരക്കാർ ഹാളിൽ പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ: ആൻറണി രാജു ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണം സൂര്യ കൃഷ്ണമൂർത്തിയും മുഖ്യപ്രഭാഷണം കവി പ്രഭാവർമ്മയും നിർവഹിച്ചു .സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ,സംവിധായകൻ തുളസിദാസ് , നടൻ വഞ്ചിയൂർ പ്രവീൺകുമാർ , ഡോ:ഗീതാ ഷാനവാസ് , സൈനുൽ ആബ്ദീൻ,സുലൈമാൻ എം എച്ച്, ശാസ്തമംഗലം ഗോപൻ , ഷംസ് ആബ്ദീൻ,അനിതാ മെഡിക്കൽ കോളേജ്, സി.ബി. ബാലചന്ദ്രൻ , വാഴമുട്ടം ചന്ദ്രബാബു ,നാസർ കിഴക്കതിൽ , അജയ് വെള്ളരിപ്പണ,ഷംനാദ് ഭാരത് , അരവിന്ദ്, തുടങ്ങിയവർ പ്രസംഗിച്ചു ,നെടുമങ്ങാട് അൽ ഹിബ കണ്ണാശുപത്രി ,തിരുവനന്തപുരം ഫ്ലവേഴ്സ് ലയൺസ് ക്ലബ് എന്നിവരുടെ സഹകരണത്തോടെ നടത്തിയ സൗജന്യ പ്രമേഹ – നേത്ര പരിശോധന ക്യാമ്പ് കവി കുന്നത്തൂർ ജെ.പ്രകാശ് ഉദ്ഘാടനം ചെയ്തു .

പനച്ചമൂട് ഷാജഹാൻ അധ്യക്ഷത വഹിച്ചു .എസ് എസ് സുനിൽ ,കെ.എൽ അജിൻ കുമാർ ,അനിൽകുമാർ വില്ലറ്റ് കൊറേയ, ഷാക്കിർ ടി.എം.സി, എന്നിവർ പ്രസംഗിച്ചു.അത്തപ്പൂക്കളം ,ഊഞ്ഞാൽ മാവേലി , തിരുവാതിര, ഡാൻസ് , ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ ,ക്വിസ് പ്രോഗ്രാം , കുസൃതി ചോദ്യ മത്സരം , കായിക മത്സരങ്ങൾ ,. വടംവലി ,അശ്വിൻ കടമ്പനാടിന്റെ ഗിന്നസ് പ്രകടനം , ഓണസദ്യ തുടങ്ങി വിവിധ പരിപാടികൾ നടന്നു .സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ: എ.എ റഷീദ്, ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദീൻ ഹാജി, റൂറൽ അഡീഷണൽ പോലീസ് മേധാവി എം കെ സുൽഫിക്കർ , നടൻ എം ആർ ഗോപകുമാർ ,നടി ശ്രീലത നമ്പൂതിരി സാഹിത്യ പ്രതിഭ സബീർ തിരുമല, സംവിധായകൻ എം എ നിഷാദ് , വയലാർ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ .സാഹിത്യപ്രതിഭ മോഹൻ ,ഗായിക പ്രാർത്ഥനാ രതീഷ് , ഗിന്നസ് ജേതാവ് കടമ്പനാട് അശ്വിൻ, യുവ സംവിധായകൻ അരുൺ ചൂളക്കൽ എന്നിവരെ ഓണാദരവ് നൽകി ആദരിച്ചു .സമാപന സമ്മേളനം സംഗീത സംവിധായകൻ റോണി റാഫേൽ ഉദ്ഘാടനം ചെയ്തു . വിവിധ നറുക്കെടുപ്പുകൾ നടത്തി സമ്മാനവിതരണവും നൽകി.

You might also like

Leave A Reply

Your email address will not be published.