മുത്തുനബി വസന്തം 2023 മാനവികതയുടെ പ്രവാചകൻ
തിരുവനന്തപുരം. :കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുത്തുനബി വസന്തം 2023 മാനവികതയുടെ പ്രവാചകൻ എന്ന നാമധേയത്തിൽ ജില്ലയിൽ, മത വിജ്ഞാന സദസ്സുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ , സെമിനാറുകൾ,മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടങ്ങി ഒരുമാസം നീണ്ടുനിൽക്കുന്നപ്രവാചക അധ്യാപന പ്രചാരണ പരിപാടികളുടെ
ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി .ശിവൻകുട്ടി നിർവഹിച്ചു. ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് തോനക്കൽ കേ എച്.മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എ എം കെ നൗഫൽ, മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി എഴുതിയ മാനവികതയുടെ പ്രവാചകൻ എന്ന ഗ്രന്ഥം മന്ത്രിക്ക് കൈമാറി, ചടങ്ങിൽ , സംസ്ഥാന വൈസ് പ്രസിഡൻറ് പ്രൊഫസർ കെ. വൈ .മുഹമ്മദ് കുഞ്ഞ് ജില്ലാ ഭാരവാഹികളായ നേമം ഷാഹുൽ ഹമീദ്,
ആരുടിയിൽ താജുദ്ദീൻ, ഹുസൈൻ മൗലവി മുണ്ടക്കയം,കാദർ റൂബി തുടങ്ങിയവർ പങ്കെടുത്തു.
അഡ്വക്കേറ്റ് എ എം കെ നൗഫൽ
(ജില്ലാ ജനറൽ സെക്രട്ടറി)