കാത്തിരിപ്പിനു വിരാമം രമണൻ നാട്ടിലേക്കു

0

ദോഹ : ദിീര്‍ഘകാല കാത്തിരിപ്പിന് ശേഷം രമണന്‍ ഐ സി എഫ് ന്റെ തണലില്‍ നാട്ടിലേക്ക് മടങ്ങുന്നു .
ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രമണന്‍ ഓടിച്ചിരുന്ന കാര്‍ 2021 മാര്‍ച്ച് 20 ന് അപകടത്തില്‍ പെട്ട് അദ്ദേഹം ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടിക്കും ജോലിക്കാരിക്കും പരിക്ക് പറ്റിയതുമായി ബന്ധപ്പെട്ട് ജയിലിലാവുകയായിരുന്നു. നാട്ടിലെ കുടുംബക്കാര്‍ പലവാതിലുകളും മുട്ടി അവസാനം 2021 ഒക്ടോബര്‍ മാസം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം അബുബക്കര്‍ മുസ്്‌ലിയാരെ സമീപിക്കുകയും അദ്ദേഹം ഖത്വര്‍ ഐ സി എഫ് പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ചെയ്തു. ഐ സി എഫ് സാന്ത്വനം വകുപ്പ് രമണനെ കണ്ടെത്തി അദ്ദേഹത്തിന് താമസവും ഭക്ഷണവും ഏര്‍പാട് ചെയ്തു. തുടര്‍ന്ന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കേസ് ഫോളോ ചെയ്തു. ഭീമമായിസംഖ്യ പിഴയും ട്രാവൽ ബാനും വിധിക്കപ്പെട്ട രമണന്റെ സാഹചര്യം അത് വഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ഐ സി എഫിന്റെ നിരന്തര ഇടപെടലിലൂടെ കേസില്‍ നിന്ന് ഒഴിവായി ട്രാവല്‍ ബാന്‍ നീക്കം ചെയ്തു. 06.09-2023 ന് രമണന്‍ നാട്ടിലേക്ക് പോകുകയാണ്.
നാട്ടിൽ പോവുന്ന രമണന് ഐ സി എഫ് ആസ്ഥാനത്തു യാത്രയയപ്പു നൽകി. ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസെഫ് , ഐ സി ബി എഫ് ജനറൽ സെക്രട്ടറി ബോബൻ വർഗീസ് എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്നു. ഒന്നര വർഷത്തോളം രമണന് താമസവും ഭക്ഷണവും ചികിത്സയും നിയമ സഹായവും നല്‍കി സംരക്ഷിച്ച ഐ സി എഫിനെ ICC , ICBF നേതാക്കൾ അഭിനനങ്ങൾ അറിയിച്ചു .രമണന് ഐ സി ബി എഫ് നൽകുന്ന എയർ ടിക്കറ്റ് ജനറൽ സെക്രട്ടറി ബോബൻ വർഗീസ് കൈമാറി. ഐ സി എഫ് നാഷണൽ നേതാക്കളായ പറവണ്ണ അബ്ദുൽ റസാഖ് മുസ്‌ലിയാർ, ഡോ. ബഷീർ പുത്തൂപാടം, മുഹമ്മദ് ഷാ ആയഞ്ചേരി, ജമാൽ അസ്ഹരി, സലാം ഹാജി പാപ്പിനിശ്ശേരി, കെ ബി അബ്ദുല്ല ഹാജി ,അബ്ദുൽ അസീസ് സഖാഫി പാലോളി, അഹ്‌മദ്‌ സഖാഫി പേരാമ്പ്ര, നൗഷാദ് അതിരുമട, ഉമർ ഹാജി പുത്തൂപാടം, കരീം ഹാജി കാലടി, ഉമർ കുണ്ടുതോട് , ഹസ്സൻ സഖാഫി അതവനാട് ഫക്രർദ്ധിൻ പെരുങ്ങോട്ട് ക്കര
തുടങ്ങിയവർ പങ്കെടുത്തു

You might also like

Leave A Reply

Your email address will not be published.