ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ഫ്യൂച്ചര്‍സ്‌കേപ്പ് ഇവന്റില്‍ വച്ചാണ് മഹീന്ദ്ര ഫൈവ് ഡോര്‍ ‘ഥാര്‍ ഇ’ അവതരിപ്പിച്ചിരിക്കുന്നത്.മികച്ച ഗ്രൗണ്ട് ക്ലിയറൻസും ആധുനിക സൗകര്യങ്ങളുമാണ് ഈ വാഹനത്തിന്റെ പ്രത്യേകത. അഞ്ചു ഡോറുകളും ബാറ്ററി പാക്കും ഉള്‍ക്കൊള്ളുന്നതിനായി 2,775 എംഎമ്മില്‍ നിന്നും 2,975 എംഎമ്മാക്കി വീല്‍ ബേസ് വര്‍ധിപ്പിച്ചിട്ടുണ്ട്.യഥാര്‍ത്ഥ ഥാറിന്റെ രൂപത്തില്‍ നിന്നും വേറിട്ട ലുക്കിലാണ് ഇലക്‌ട്രിക് മോഡല്‍ വരുന്നത്. ഹമ്മറിലേതിന് സമാനമായി ഒരുങ്ങിയിട്ടുള്ള വിൻഡ് ഷീല്‍ഡ് മുൻഭാഗത്തിന്റെ ലുക്ക് മാറ്റുന്നത്. എക്‌സ്റ്റീരിയര്‍ റെട്രോ സ്‌റ്റൈലില്‍, ചതുരാകൃതിയില്‍ ഒരുങ്ങിയിട്ടുള്ള ഡി.ആര്‍.എല്ലും ഹെഡ്‌ലൈറ്റും, പുതുമയോടെ തീര്‍ത്തിരിക്കുന്ന ഗ്രില്ലും, ഓഫ്‌റോഡ് വാഹനങ്ങളെ ഓര്‍മപ്പെടുത്തുന്ന ബമ്ബറും സ്റ്റൈലിഷ് ലുക്ക് നല്‍കുന്നു. എല്‍.ഇ.ഡി ടെയ്ല്‍ലൈറ്റും മസ്‌കുലര്‍ ബമ്ബറുമൊക്കെയാണ് പിൻഭാഗം ആകര്‍ഷകമാക്കുന്നത്.ലളിതമായ ഡിസൈനിലാണ് വാഹനത്തിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. വലിപ്പം കൂടിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ ഒരേയൊരു ആഡംബരം. ഉള്ളില്‍ പരന്ന ഡാഷ് ബോര്‍ഡ് ആണുള്ളത്. വാഹനത്തിന്റെ വശങ്ങളില്‍ ഗ്രാബ് ഹാൻഡിലുകള്‍ നല്‍കിയിട്ടുണ്ട്. ത്രീ സ്‌പോക് സ്റ്റിയറിങ് വീലുള്ള ഥാര്‍ ഇയില്‍ ടച്ച് സ്‌ക്രീൻ നടുവിലായാണ് നല്‍കിയിട്ടുള്ളത്. മിനിമല്‍ ഡിസൈനാണ് ഉള്ളില്‍ മഹീന്ദ്ര നല്‍കിയിട്ടുള്ളത്. വാഹനത്തിന് അടിയിലായി പരന്ന ബാറ്ററികള്‍ സ്ഥാപിച്ചിട്ടുണ്ട്.നിലവില്‍ XUV400 മാത്രമാണ് മഹീന്ദ്ര വിപണിയിലിറക്കുന്ന ഏക വൈദ്യുതി കാര്‍. 2026 ഒക്ടോബറിനു മുമ്ബ് അഞ്ച് വൈദ്യുതി എസ്‌യുവികളെ പുറത്തിറക്കാൻ മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്. ഇതിലൊന്നാണ് ഥാര്‍ ഇ. മഹീന്ദ്രയുടെ INGLO പ്ലാറ്റ്‌ഫോമിലായിരിക്കും എല്ലാ വൈദ്യുതി വാഹനങ്ങളും പുറത്തിറക്കുക. 60kWh മുതല്‍ 80kWh വരെ കരുത്തുള്ള ബാറ്ററി ഉള്‍ക്കൊള്ളാൻ മഹീന്ദ്രയുടെ ഈ പ്ലാറ്റ്‌ഫോമിന് സാധിക്കും.അര മണിക്കൂറില്‍ 80 ശതമാനം വരെ ചാര്‍ജു ചെയ്യാനുള്ള ശേഷി ഈ പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്കുണ്ടാവുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.