ഇനി ഒരേ സമയം 32 പേര്‍ക്ക് വരെ വോയ്‌സ് ചാറ്റില്‍ പങ്കെടുക്കാം; പുതിയ ഫീച്ചര്‍

0

നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. വരുംദിവസങ്ങളില്‍ തന്നെ കൂടുതല്‍ ആളുകളിലേക്ക് ഈ ഫീച്ചര്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വോയ്‌സ് ചാറ്റ് തുടങ്ങി കഴിഞ്ഞാല്‍ ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിയുംവിധം വോയ്‌സ്‌ഫോം ഐക്കണ്‍ തെളിഞ്ഞ് വരും. ഈ ഐക്കണ്‍ ടാപ്പ് ചെയ്യുന്നതോടെ വോയ്‌സ്ചാറ്റില്‍ പങ്കെടുക്കാന്‍ കഴിയുംവിധമാണ് സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക ഇന്റര്‍ഫെയ്‌സ് തന്നെ തെളിഞ്ഞുവരും.നിലവില്‍ നിശ്ചിത ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്. ഗ്രൂപ്പില്‍ 32 പേരില്‍ കൂടുതല്‍ ഉണ്ടെങ്കിലും ഒരേ സമയം 32 പേര്‍ക്ക് മാത്രമേ വോയ്‌സ്ചാറ്റില്‍ പങ്കെടുക്കാന്‍ കഴിയൂ. 60 മിനിറ്റ് കഴിഞ്ഞ ശേഷവും ആരും വോയ്‌സ് ചാറ്റില്‍ പങ്കെടുത്തില്ലെങ്കില്‍ ഇത് ഓട്ടോമാറ്റിക്കായി അവസാനിക്കുന്നവിധമാണ് സജ്ജീകരണം ഒരുക്കിയിരിക്കുന്നത്.ഓരോ അംഗങ്ങളുടെയും ഫോണ്‍ റിങ് ചെയ്യുന്നതിന് പകരം സൈലന്റ് പുഷ് നോട്ടിഫിക്കേഷനിലൂടെയാണ് മറ്റു അംഗങ്ങള്‍ക്ക് വോയ്‌സ് ചാറ്റുമായി ബന്ധപ്പെട്ട വിവരം കൈമാറുന്നത്. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മാത്രം കേള്‍ക്കാന്‍ കഴിയുന്നവിധം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.