അദ്ദേഹത്തിന് എതിരെ കള്ളപ്പണം ചോദ്യം ചെയ്യൽ, ഹവാലാ ഇടപാട്, ലൈഫ് മിഷൻ യോഗത്തിൽ പങ്കെടുത്തു, തുടങ്ങി അനാവശ്യമായി യാതൊരു തെളിവും വിശ്വാസ്യതയും ഇല്ലാത്ത നുണപ്രചരണങ്ങൾ ചില മീഡിയകളിൽ കൂടി നടത്തുന്ന വളരെ തരം താഴ്ന്ന നുണ പ്രചരണങ്ങൾ നടത്തുന്ന ചില നികൃഷ്ട ജീവികൾ നമ്മുടെ രാജ്യത്തിനും നാടിനും നാണക്കേടാണെന്ന് ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.
ഇന്ത്യയുടെ വളർച്ചയ്ക്കും കേരളത്തിന്റെ ഉയർച്ചയ്ക്കും നാടിന്റെ നന്മയ്ക്കും വേണ്ടി തന്റെ വ്യവസായത്തെയും തന്റെ വരുമാനത്തെയും സമ്പത്തിനെയും ഉപയോഗപ്പെടുത്താൻ വേണ്ടി അത്യധ്വാനം ചെയ്യുന്ന എം. എ യൂസഫലി തനിക്ക് ചുറ്റും കാണുന്ന വിവിധ കാരണങ്ങളാൽ വേദനയും ദുഃഖവും ദുരിതവും അനുഭവിക്കുന്ന ആയിരങ്ങളെ സമാശ്വസിപ്പിക്കാനും അതിനു പരിഹാരം കാണുവാനും സമയം കണ്ടെത്തുന്നു എന്നുള്ളത് ജനങ്ങൾക്ക് ബോധ്യമുള്ളതും അതിൽ അഭിമാനിക്കുന്നവരുമാണ്.
ആയിരക്കണക്കിന് ജീവനക്കാരും തൊഴിലാളികളും ഉള്ള ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളുടെ ഉടമ ആ ജീവനക്കാരുടെയും തൊഴിലാളികളുടെയും കുടുംബ കാര്യങ്ങൾ വരെ ശ്രദ്ധിക്കുകയും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അതിനു പരിഹാരം കാണാനും ആ വീട്ടിൽ ഓടി എത്താനും ശ്രമിക്കുന്നു എന്ന് കാണുമ്പോൾ നമുക്ക് തന്നെ അത്ഭുതവും അഭിമാനവും തോന്നുന്നു.
അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ പണിയെടുക്കുന്ന ഇരിഞ്ഞാലക്കുട കൊത്താണി നകുലൻ 60 കഴിഞ്ഞിട്ടും തന്റെ കുടുംബപരമായ പ്രയാസങ്ങൾ പറഞ്ഞപ്പോൾ പിരിച്ചുവിടാതെ ജോലി തുടർന്നു കൊടുക്കുകയും അദ്ദേഹം മരണപ്പെട്ടപ്പോൾ ഇരിഞ്ഞാലക്കുട ശാന്തി നികേതൻ പബ്ലിക് സ്കൂൾ മൈതാനിയിൽ തന്റെ ഹെലികോപ്റ്ററിൽ വന്നിറങ്ങി അദ്ദേഹത്തെ സ്കൂൾ മാനേജ്മെന്റ് സ്വീകരിച്ച് ആ വീട് സന്ദർശിച്ച് മരണമടഞ്ഞ നകുലന്റെ മകൾക്ക് തന്റെ സ്ഥാപനത്തിൽ ജോലി ഉറപ്പാക്കി ആ കുടുംബത്തിന് ആശ്വാസവാക്കുകൾക്കപ്പുറം എല്ലാ സഹായങ്ങളും നൽകിയാണ് അവിടന്ന് പോയത്. ഇതേപോലെയുള്ള അനേകം അനേകം സംഭവങ്ങൾ അദ്ദേഹത്തെക്കുറിച്ച് നാടുമുഴുവനും സംസാരിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ ജോലിക്ക് ആളെ എടുക്കുമ്പോൾ അപേക്ഷാ ഫോറത്തിൽ പ്രത്യേക ഷീറ്റ് കൂടിയുണ്ട് എന്നും. അതിൽ അപേക്ഷകന് മാതാവ് ജീവിച്ചിരിപ്പുണ്ടോ എന്നും അവരെ ഈ മകൻ തന്നെയാണോ സംരക്ഷിക്കുന്നത് എന്നും ജോലി ലഭിച്ചു കഴിഞ്ഞാൽ സ്വന്തം അമ്മയെ താൻ തന്നെ സംരക്ഷിച്ചു കൊള്ളാവെന്ന് ഉറപ്പു നൽകേണ്ടതാണെന്നും ഫാറത്തിൽ പൂരിപ്പിച്ച് നൽകേണ്ടതായി പറയുന്നു. ജോലി കൊടുക്കാൻ മാത്രമല്ല മാതാപിതാക്കളെ മറക്കുന്ന മക്കളെ ഓർമ്മപ്പെടുത്താൻ കൂടി ഈ അവസരം ഉപയോഗിക്കുന്നു എന്നുള്ളതാണ്. ഇത്തരത്തിൽ ചിന്തിക്കുന്ന ഒരു വ്യവസായ പ്രമുഖനെ കുറിച്ച് നാം കേൾക്കുന്നത് വളരെ അത്ഭുതത്തോടെ ആയിരിക്കും.
ഈ അടുത്ത ദിവസങ്ങളിൽ ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ കമ്പനി ഓഫീസിന്റെ മുൻവശത്ത് എം. എ യൂസഫലിയും മഹാനടൻ മമ്മൂട്ടിയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ കാണുവാനിടയായി. .ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യക്കാരന്റെ പഴയ യജമാനന്മാരുടെ കമ്പനിയായിരുന്നു. അതിനുമുമ്പിൽ ആയിരുന്നു കാറിൽ നിന്ന് ഇറങ്ങി വരുന്ന യൂസഫലിയുടെയും മമ്മൂട്ടിയുടെയും പുഞ്ചിരിച്ച മുഖങ്ങൾ. ലണ്ടനിലെ തന്നെ മറ്റൊരിടത്ത് മോഹൻലാലും യൂസഫലിയും ഒന്നിച്ച് വരുന്നതും വളരെയേറെ സന്തോഷത്തോടെ കാണുവാനിടയായി.
കേരളത്തിന്റെ അഭിമാനഭാജനമായി മാറിയ എം എ യൂസഫലി സാഹിബ് ഓരോ കേരളീയന്റെയും പ്രിയങ്കരനാണ്.അനുദിനം വളർന്നുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ വ്യവസായ സ്ഥാപനങ്ങൾ 64,000 കോടിയിലേക്ക് ഉയരുകയാണ്. മാസം 300 കോടി രൂപ ശമ്പളയിനത്തിൽ മാത്രം നൽകിക്കൊണ്ടിരിക്കുന്നു.തന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനവും നന്മയുടെ മാർഗത്തിൽ ചിലവഴിച്ചു കൊണ്ടിരിക്കുന്നു.ഇന്നും എന്നും ഒരു സാധാരണക്കാരനെ പോലെ വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ട് കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തുമുള്ള വ്യവസായ മേധാവികൾക്ക് മുഴുവനും നേരും നെറിയും നന്മയും നിറഞ്ഞ മാതൃകയാക്കാൻ യോഗ്യനായ എം എ യൂസഫലി സാഹിബിനെതിരെയുള്ള കൽപിത കഥകളുടെ പ്രചരണം ചിലരുടെ സ്വാർത്ഥ താല്പര്യങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കാൻ ആണെങ്കിൽ അതൊരിക്കലും നടക്കാൻ പോകുന്നില്ല. നേരായ മാർഗ്ഗത്തിൽ കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം തന്നെ അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. അദ്ദേഹത്തിന് എതിരെയുള്ള എല്ലാ നുണ പ്രചാരണങ്ങളും അവസാനിപ്പിച്ച് അദ്ദേഹത്തോടൊപ്പം ചേർന്നു നിൽക്കുന്ന നന്മയുടെ പതിനായിരങ്ങളോടൊപ്പം നിങ്ങളും സഹകരിക്കുക. നമുക്ക് ഒന്നായി സഹകരിക്കാം.
വൈ എം താജുദ്ധീൻ
You might also like