ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി ദോഹയില്‍ പ്രകാശനം ചെയ്തു

0

ദോഹ. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്‌കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്സ് പ്രസിദ്ധീകരിച്ച
ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ പരിഷ്‌കരിച്ച രണ്ടാം പതിപ്പിന്റെ പ്രകാശനം ബഷീര്‍ ഓര്‍മ ദിനമായ ജൂലൈ അഞ്ചിന് ദോഹയിലെ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്നു.

പ്രവാസി ദോഹ മുന്‍ അധ്യക്ഷനും നോര്‍ക്ക റൂട്‌സ് ഡയറക്‌റുമായ സി.വി.റപ്പായിയാണ് പ്രകാശനം നിര്‍വഹിച്ചത്. കാലത്തെ അതിജീവിച്ച മഹാനായ എഴുത്തുകാരനാണ് ബഷീറെന്നും ബഷീറിന്റെ കൃതികള്‍ മലയാളികളുള്ളിടത്തോളം കാലം വായിക്കപ്പെടുന്നു പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ റപ്പായ് പറഞ്ഞു. ബഷീര്‍ കൃതികളെ സമഗ്രമായി വിലയിരുത്തുന്ന ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതി ആശയം ബുക്‌സിന്റെ ശ്‌ളാഘനീയമായ പ്രവര്‍ത്തനമാണെന്നും ഇത് ഗള്‍ഫ് വായനക്കാര്‍ക്കെത്തിച്ച മീഡിയ പ്‌ളസ് ടീം അഭിനന്ദനമര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മുന്‍ പ്രസിഡണ്ടും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി.എന്‍.ബാബുരാജന്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ.സലീല്‍ ഹസന്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ ബിജു പി. മംഗലം, ജയകുമാര്‍ മാധവന്‍ ,
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് ഒ.കെ. പരുമല , ലോക കേരള സഭ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖത്തര്‍ കെ.എം.സിസി ട്രഷറര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.

മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഖത്തറിലെ എല്ലാ മലയാളി ലൈബ്രറികള്‍ക്കും പുസ്തകം സൗജന്യമായി നല്‍കുമെന്നും കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

സെപ്രോടെക് സി.ഇ.ഒ ജോസ് ഫിലിപ്പ്, ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു.

മീഡിയ പ്ളസ് ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, ബിസിനസ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ്, മുഹമ്മദ് സിദ്ധീഖ് അമീന്‍, മുഹമ്മദ് മോങ്ങം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

You might also like

Leave A Reply

Your email address will not be published.