ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍മാര്‍ക്ക് യു.ആര്‍എഫ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സമ്മാനിച്ചു

0

ദോഹ. ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍മാര്‍മാരായ അമീറലി പരുവള്ളിക്കും കൃഷ്ണകുമാറിനും യു.ആര്‍എഫ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സമ്മാനിച്ചു. റേഡിയോ സുനോ സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് സി.ഇ.ഒയും യു.ആര്‍.എഫ് ഗള്‍ഫ് ജൂറിയംഗവുമായ ഡോ.അമാനുല്ല വടക്കാങ്ങരയാണ് യൂ.ആര്‍.എഫ് റിക്കോര്‍ഡ്സ് ബുക്ക് 2023 സമ്മാനിച്ചത്.റേഡിയോ സുനോ പ്രോഗ്രാം ഹോഡ് ആര്‍.ജെ. അപ്പുണ്ണിയും ചടങ്ങില്‍ സംബന്ധിച്ചു2023 ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന യു.ആര്‍എഫ് പ്രഥമ ഗ്ളോബല്‍ അവാര്‍ഡ്സില്‍ ജിസിസിയിലെ മികച്ച റേഡിയോ നെറ്റ് വര്‍ക്കിനുള്ള പുരസ്‌കാരം ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് ് സ്വന്തമാക്കിയിരുന്നു.

You might also like

Leave A Reply

Your email address will not be published.