ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ നിത്യഹരിത സൊസൈറ്റി അനുശോചിച്ചു

0

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി അനുശോചിച്ചു . അധികാരമുണ്ടായിരുന്നപ്പോഴും ഇല്ലാതിരുന്നപ്പോഴും ജനങ്ങൾക്കിടയിൽ ലാളിത്യത്തോടും സൗമ്യതയോടും ജീവിച്ച് പൊതുപ്രവർത്തനത്തെ നന്മയാക്കി ജീവിതത്തെ അർത്ഥപൂർണമാക്കിയ ഉമ്മൻചാണ്ടിയെ എന്നും സ്മരിക്കപ്പെടുമെന്ന് സൊസൈറ്റി പ്രവർത്തകർ പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂർ, വൈസ് പ്രസിഡന്റ് ഡോ. വാഴമുട്ടം ചന്ദ്രബാബു, ജോയിന്റ് സെക്രട്ടറി ഷംനാദ് ജമാൽ , ട്രഷറർ ബൈജു തീർത്ഥം, നജിമ ആലംകോട്, രമേഷ്ബിജു ചാക്ക, ഗോപൻ ശാസ്തമംഗലം, ഡോ. ബി. രജീന്ദ്രൻ, മഹേഷ്‌ ശിവാനന്ദൻ വെൺ പാലവട്ടം, നിജി സിറാജ് തുടങ്ങിയവർ അനുശോചിച്ചു.

റഹിം പനവൂർ
ഫോൺ : 9946584007

You might also like

Leave A Reply

Your email address will not be published.