അഞ്ചു മിനിറ്റിൽ ഒരു വലിയ ‘കാത്തിരിപ്പുണ്ട് ‘

0

കർട്ടൻ റയ്സർ അവതരിപ്പിക്കുന്ന ഇരുപതാമത്തെ ഹ്രസ്വ സിനിമയാണ്
‘കാത്തിരിപ്പുണ്ട് ‘. കർട്ടൻ റയ്സർ സാരഥി സതീഷ് പി. കുറുപ്പ് രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ തന്നെ ‘ഓഫറിൽ ഒരാപ്പ്” എന്ന ചെറുകഥയെ അടിസ്ഥാനമാക്കി നിർമിച്ചതാണ്.ചിത്രത്തിന്റെ ദൈർഘ്യം 5 മിനിറ്റാണ്. എല്ലാവരെയും കാത്തിരിക്കുന്ന ഗോൾഡൻ ഷെൽട്ടർ എന്ന് അലങ്കരിച്ചു വിളിക്കാവുന്ന വൃദ്ധസദനത്തെ സൂചിപ്പിക്കുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട്.


മറിയം ജോസ് ചിത്രത്തിന്റെ ആദ്യ ഭാഗത്ത് അക്ഷമയിൽ കാത്തിരിക്കുന്നത് ഭർത്താവ് ജോസ്കുട്ടിയെ ആണെങ്കിലും പ്രമേയം ഓർമപ്പെടുത്തുന്ന ആത്യന്തികമായ കാത്തിരിപ്പിന്റെ അനിവാര്യതയും ജോസ്കുട്ടിയുടെ തിരിച്ചുള്ള പടികയറ്റവും അർത്ഥപൂർണമായി അവതരിപ്പിച്ചിട്ടുണ്ട്.


പുതുമുഖം അപർണ ഗിരീഷ്, മനോജ്‌ കുമാർ എന്നിവരാണ് അഭിനേതാക്കൾ.ഛായാഗ്രഹണവും ചിത്രസംയോജനവും അനന്തു പുളിയറക്കോണവും സംഗീതം അഭി വേദയും നിർവഹിച്ചു. തരുൺ തിലക് ആണ് സംവിധാനസഹായി.പി ആർഒ : റഹിം പനവൂർ. ഈ ചിത്രം the curtain raiser എന്ന യൂട്യൂബ് ചാനലിൽ കാണാം.

റഹിം പനവൂർ
പിആർഒ
ഫോൺ : 9946584007

You might also like

Leave A Reply

Your email address will not be published.