സംസ്ഥാനത്ത് റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചു

0

കാറുകള്‍ക്ക് ഇനി ദേശീയപാതയില്‍ 100 കിലോമീറ്റര്‍ വേഗതയിലും സംസ്ഥാനപാതയില്‍ 90 കിലോമീറ്ററിലും സഞ്ചരിക്കാം.

അപകടതോത് കണക്കിലെടുത്ത് ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി 70 കിലോമീറ്ററില്‍ നിന്ന് 60 ആയി കുറച്ചു. പുതുക്കിയ വേഗപരിധി അടുത്തമാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും

ഒൻപത് സീറ്റ് വരെയുള്ള വാഹനങ്ങള്‍

6 വരി പാതയില്‍ 110 കിലോമീറ്ററാണ് ഒൻപത് സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് നിലവിലെ വേഗപരിധി. 4 വരി നാഷണല്‍ ഹൈവേയില്‍ 100 കിലോമീറ്ററായി വേഗപരിധി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്, നേരത്തെ ഇത് 90 കിലോമീറ്റര്‍ ആയിരുന്നു. നേരത്തെ 85 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിച്ചിരുന്ന സംസ്ഥാന പാതയില്‍ നിലവില്‍ 90 കിലോമീറ്ററാണ് വേഗപരിധി.

ജില്ലാ റോഡിലെ വേഗപരിധിയില്‍ മാറ്റമില്ല, 80 കിലോമീറ്ററായി തന്നെ തുടരും. മറ്റുറോഡുകളില്‍ 70 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്ററുമാണ് വേഗപരിധി.

9 സീറ്റിന് മുകളിലുള്ള ലൈറ്റ് മീഡിയം ഹെവി മോട്ടോര്‍ വാഹനങ്ങള്‍

6 വരി എൻഎച്ച്‌- 95 കി.മീ

4 വരി എൻഎച്ച്‌- 90 കി.മീ

സംസ്ഥാന റോഡ്- 85 കി.മീ

ജില്ലാ റോഡ്- 80 കി.മീ

മറ്റ് റോഡുകള്‍- 70 കി.മീ

നഗരറോഡ്- 50 കി.മീ

ലൈറ്റ് മീഡിയം ഹെവി ചരക്ക് വാഹനങ്ങള്‍

6 വരി എൻഎച്ച്‌- 80 കി.മീ

4 വരി എൻഎച്ച്‌- 80 കി.മീ

സംസ്ഥാന റോഡ്- 70 കി.മീ

ജില്ലാ റോഡ്- 65 കി.മീ

മറ്റ് റോഡുകള്‍- 60 കി.മീ

നഗരറോഡ്- 50 കി.മീ

ഇരുചക്ര വാഹനം– 70 കിലോമീറ്ററില്‍ നിന്ന് 60 ആയി കുറച്ചു

മുച്ചക്ര വാഹനങ്ങള്‍, സ്‌കൂള്‍ ബസുകള്‍– 50 കിലോമീറ്ററില്‍ തന്നെ തുടരും

You might also like

Leave A Reply

Your email address will not be published.